റായ്പൂർ: ഛത്തിസ്ഗഢിലെ കാങ്കർ ജില്ലയില്‍ മാവോവാദികള്‍ സ്ഥാപിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരിക്കേറ്റു.
ഞായറാഴ്ച വൈകിട്ട് ബി.എസ്.എഫ് സംഘം സ്ഫോടക വസ്തു നിർവീര്യമാക്കാൻ ശ്രമിച്ചപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്.പതിവ് പട്രോളിങ്ങിനിടെയാണ് സംഘം സ്ഫോടകവസ്തു കണ്ടെത്തിയത്. പരിക്കേറ്റ ജവാനെ ആശുപത്രിയിലേക്ക് മാറ്റി.അതിനിടെ, രണ്ടുദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റായ്പൂരിലെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.