റായ്പൂര്‍: മന്ത്രവാദിയുടെ നിര്‍ദേശ പ്രകാരം ജീവനോടെ കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവ് മരിച്ചു. ഛത്തീസ്ഗഢിലെ അംബികാപൂരിലെ ചിന്ഡ്കലോ സ്വദേശിയായ ആനന്ദ് യാദവ്(35)ണ് മരിച്ചത്.
വിവാഹം കഴിഞ്ഞ് കുട്ടികളുണ്ടാകാത്തതിനാല്‍ ഇയാള്‍ ഒരു മന്ത്രവാദിയെ സമിപിച്ചിരുന്നു. അച്ഛനാകാന്‍ കോഴിക്കുഞ്ഞിനെ ജീവനോടെ വിഴുങ്ങണമെന്ന് മന്ത്രവാദി ഇയാളോട് പറഞ്ഞതായാണ് നാട്ടുകാര്‍ പറയുന്നത്.കോഴിക്കുഞ്ഞിനെ വിഴുങ്ങിയതിന് പിന്നാലെ തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് കുഴഞ്ഞുവീണു. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടത്തില്‍ ആദ്യം മരണകാരണം അവ്യക്തമായിരുന്നു. തൊണ്ടക്ക് സമീപം മുറിവ് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ജീവനുള്ള കോഴിക്കുഞ്ഞിനെ കണ്ടെത്തിയത്. ഏകദേശം 20 സെന്റീമീറ്റര്‍ നീളമുള്ള ഒരു ജീവനുള്ള കോഴിക്കുഞ്ഞിനെതാണ് പുറത്തെടുത്തത്.
കോഴിക്കുഞ്ഞ് ശ്വാസനാളത്തിന്റെയും അന്നനാളത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയതാകാമെന്നും പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോ. സന്തു ബാഗ് പറഞ്ഞു. 15,000ല്‍ അധികം പോസ്റ്റ്മോര്‍ട്ടം നടത്തിയ തന്റെ കരിയറില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്നും ഇത് ഞെട്ടിക്കുന്നതാണെന്നും ഡോക്ടര്‍ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.