ചെന്നെെ: തമിഴ്നാട്ടിലെ തിരുവണ്ണാമലെെയില് ഉരുള്‍പൊട്ടല്‍. കൂറ്റൻ പാറയും മണ്ണും പതിച്ച് നിരവധി വീടുകള്‍ തകർന്നു.
മൂന്നോളം വീടുകള്‍ മണ്ണിനടിയില്‍ അകപ്പെട്ടതായാണ് റിപ്പോർട്ട്. തിരുവണ്ണാമലെെ ക്ഷേത്രത്തിന് സമീപമാണ് സംഭവം. കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേര് മണ്ണിനടിയില്‍ അകപ്പെട്ടിരിക്കുകയാണ്.തിരുവണ്ണാമലെെ ക്ഷേത്രത്തിന്റെ പിന്നിലെ 2668 അടി ഉയരമുള്ള ദീപ പർവതത്തിന്റെ താഴ്വരയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ദുരന്തനിവാരണ സേന ദുരന്ത സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.
ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് അതിശക്തമായ ന്യൂനമർദ്ദമായി മാറിയതോടെ തിരുവണ്ണാമലെെയില് ഞായറാഴ്ച ഉച്ചമുതല്‍ ശക്തമായ മഴ തുടരുകയാണ്. കനത്ത വെള്ളക്കെട്ടും പ്രദേശത്തുണ്ട്. മഴ ശക്തമായ സാഹചര്യത്തില്‍ പുതുച്ചേരി, കടലൂർ, കാരിക്കല്‍, വിഴുപ്പുറം, തിരുവണ്ണാമലെെ, വെല്ലൂർ, റാണിപേട്ട് എന്നിവിടങ്ങളില്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.