ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയില്‍ വൻ തീപിടിത്തം; 3 വയസുകാരൻ അടക്കം 7 പേര്‍ക്ക് ദാരുണാന്ത്യം, മൂന്നു പേർ ഗരുതരാവസ്ഥയിൽ,

ചെന്നൈ: ദിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ആറ് പേർ മരിച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി 9.30 നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു.

മ​രി​ച്ച​വ​രി​ൽ മൂ​ന്നു ​വ​യ​സു​ള്ള ഒ​രു കു​ട്ടി​യും ഉ​ണ്ട്. ദിണ്ടിഗൽ - തിരുച്ചിറപ്പള്ളി റോഡിലുള്ള സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ലിഫ്റ്റിനുള്ളിൽ കുടുങ്ങിപ്പോയ ആറ് പേരെ പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ചേർന്ന് രക്ഷപ്പെടുത്തി.

നൂ​റി​ല​ധി​കം രോ​ഗി​ക​ള്‍​ക്ക് കി​ട​ത്തി ചി​കി​ത്സ​ക്ക് സൗ​ക​ര്യ​മു​ള്ള ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. തീ​പി​ടി​ത്ത​മു​ണ്ടാ​യ​പ്പോ​ള്‍ നി​ര​വ​ധി പേ​രാ​ണ് ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഷോർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. നാ​ലു നി​ല​ക​ളി​ലു​ള്ള ആ​ശു​പ​ത്രി​യി​ലെ താ​ഴ​ത്തെ നി​ല​യി​ലാ​ണ് ആ​ദ്യം തീ​പി​ടി​ച്ച​ത്.

ഇന്നലെ രാത്രി 11.30ഓടെ ആശുപത്രിയിൽ കുടുങ്ങിയ എല്ലാ രോഗികളെയും പുറത്തെത്തിച്ചെന്ന് എസ്‍പി മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിൽ പൊള്ളലേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്. 28 ഓളം പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !