ചെന്നൈ: അണ്ണാ സർവകലാശാല ക്യാമ്പസിലെ ബലാത്സംഗ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.
പ്രതി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണെന്നും സംഭവ ദിവസം ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായും സൂചനയുണ്ടെന്നും പൊലീസ് എഫ്‌ഐആറില്‍ പറയുന്നു.ക്രിസ്മസ് അവധിക്ക് നാട്ടില്‍ പോകരുതെന്നും വിളിക്കുമ്പോഴെല്ലാം വരാണെമെന്നും ആവശ്യപ്പെട്ടതിന് ശേഷമാണ് ഇയാള്‍ പെണ്‍കുട്ടിയെ വിട്ടയച്ചതെന്നും എഫ്‌ഐആറിലുണ്ട്.
കേസില്‍ സർവകലാശാലക്ക് സമീപം വഴിയോരത്ത് ബിരിയാണി വില്‍ക്കുന്ന കോട്ടൂർ സ്വദേശി ജ്ഞാനശേഖരൻ പിടിയിലായിരുന്നു. ഇയാള്‍ മുക്കാല്‍ മണിക്കൂറോളം പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്നും, ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. ഫോണില്‍ പകർത്തിയ ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ അച്ഛന് അയച്ചു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി.
അണ്ണാ സർവകലാശാല ക്യാമ്പസില്‍ പുരുഷ സുഹൃത്തിനൊപ്പം നില്‍ക്കുകയായിരുന്ന രണ്ടാം വർഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാർത്ഥിനിയായ കന്യാകുമാരി സ്വദേശിയെ ആണ് 37 കാരനായ ജ്ഞാനശേഖരൻ അതിക്രൂരമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.
പെണ്‍കുട്ടി സുഹൃത്തായ നാലാം വർഷ വിദ്യാർത്ഥിക്കൊപ്പം നില്‍ക്കുമ്പോഴാണ് സംഭവം. പ്രതി ഇരുവരുടെയും അടുത്തെത്തുകയും പ്രകോപനമല്ലാതെ ഇരുവരെയും മർദ്ദിക്കയും ചെയ്തു. ഇതോടെ പെണ്‍കുട്ടിയെ തനിച്ചാക്കി ഒപ്പമുണ്ടാരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു.
പുരുഷ സുഹൃത്ത് പേടിച്ച് ഓടിപ്പോയതിനു പിന്നാലെയാണ് പ്രതി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. സർവകലാശാല ലാബിനു പിന്നിലുള്ള ആളൊഴിഞ്ഞ റോഡിലേക്ക് പെണ്‍കുട്ടിയെ എത്തിച്ചാണ് പീഡനം നടത്തിയത്. തന്നോടൊപ്പവും, അതിക്രമത്തിന് തൊട്ടുമുൻപ് തന്നെ ഫോണില്‍ വിളിച്ച വ്യക്തിക്കൊപ്പവും സമയം ചിലവിടണമെന്ന് ഇയാള്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടെന്നും എഫ്‌ഐആറില്‍ പറയുന്നു.
ഫോണ്‍ ചെയ്ത വ്യക്തിയെ പ്രതി സാർ എന്ന് വിളിച്ചെന്നും പെണ്‍കുട്ടിയെ ഉടൻ വിട്ടയാക്കാമെന്ന് ഉറപ്പുനല്‍കിയെന്നും പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നുണ്ട്. അതിനു ശേഷം മുക്കാല്‍ മണിക്കൂറോളം ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതായും എഫ്‌ഐആറില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.