ഭണ്ഡാരത്തിലേക്ക് അറിയാതെ വീണ ഐ ഫോണ്‍ തിരിച്ചുകൊടുക്കില്ല ഇനി ക്ഷേത്ര സ്വത്തെന്ന് അധികൃതർ ,

ചെന്നൈയില്‍ നേർച്ചപ്പെട്ടിയിലേക്ക് പണം ഇടുന്നതിന് ഇടയില്‍ അബദ്ധത്തില്‍ യുവാവിന്റെ ഐ ഫോണ്‍ നേർച്ചപ്പെട്ടിയിലേക്ക് വീണു.

ചെന്നൈയ്ക്ക് സമീപത്തുള്ള തിരുപോരൂർ അരുള്‍മിഗു കന്തസ്വാമി ക്ഷേത്രത്തിലാണ് സംഭവം. വിനായകപുരം സ്വദേശിയായ ദിനേശ് എന്നയാളുടെ ഐ ഫോണാണ് നേർച്ചപ്പെട്ടിയില്‍ വീണ് നഷ്ടമായത്. വെള്ളിയാഴ്ചയാണ് സംഭവം.

നേർച്ചപ്പെട്ടിയിലേക്ക് അബദ്ധത്തില്‍ വീണ ഫോണ്‍ ക്ഷേത്രത്തിന്റേതെന്ന് അധികൃതർ വിശദമാക്കി. നേർച്ചപ്പെട്ടിയില്‍ നിന്ന് ഫോണ്‍ എടുക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണ് യുവാവ് ക്ഷേത്ര അധികാരികളുടെ സഹായം തേടിയത്. എന്നാല്‍ നേർച്ചപ്പെട്ടിയില്‍ വീഴുന്നതെന്തും പ്രതിഷ്ഠയ്ക്ക് സ്വന്തമാണെന്നാണ് ക്ഷേത്ര അധികൃതർ യുവാവിനോട് വിശദമാക്കി.

ഫോണ്‍ ക്ഷേത്രത്തിന്റേതെന്ന് വ്യക്തമാക്കിയ അധികൃതർ സിം തിരികെ നല്‍കിയ ശേഷം ഫോണില്‍ നിന്ന് ഡാറ്റ ഡൌണ്‍ലോഡ് ചെയ്യാനും അനുവാദം നല്‍കുകയായിരുന്നു ഷർട്ടിന്റെ പോക്കറ്റില്‍ നിന്ന് കറൻസി നോട്ട് പുറത്ത് എടുക്കുമ്പോഴാണ് ഫോണ്‍ നേർച്ചപ്പെട്ടിയിലേക്ക് വീണത്. കഴിഞ്ഞ ദിവസം കുടുംബത്തിനൊപ്പം ക്ഷേത്ര സന്ദർശനത്തിന് എത്തിയതായിരുന്നു യുവാവ്.

നേർച്ചപ്പെട്ടി തുറക്കുന്ന സമയത്ത് അറിയിക്കണമെന്ന് യുവാവ് പരാതി എഴുതി നല്‍കുകയായിരുന്നു. രണ്ട് മാസം കൂടുമ്പോള്‍ മാത്രമാണ് നേർച്ചപ്പെട്ടി തുറക്കാറുള്ളതെന്ന് അധികൃതർ വ്യക്തമാക്കുകയും ചെയ്തു. വെള്ളിയാഴ്ച അധികൃതർ നേർച്ചപ്പെട്ടി തുറന്ന സമയത്ത് ദിനേശ് ഇവിടെയെത്തി ഫോണ്‍ തിരികെ ആവശ്യപ്പെട്ടെങ്കിലും അധികൃതർ മുൻ നിലപാട് തുടരുകയായിരുന്നു.

യുവാവ് ആവശ്യം ആവർത്തിച്ചതോടെ അധികൃതർ സിം തിരികെ നല്‍കുകയും ഫോണിലെ ഡാറ്റ ശേഖരിക്കാൻ യുവാവിനെ അനുവദിക്കുകയുമായിരുന്നു. എന്നാല്‍ ഇതിനോടകം മറ്റൊരു സിം യുവാവ് എടുത്തതിനാല്‍ ഫോണിനൊപ്പം സിം കാർഡും ക്ഷേത്ര അധികാരികള്‍ക്ക് നല്‍കിയാണ് യുവാവ് മടങ്ങിയത്.

എന്നാല്‍ നേർച്ചപ്പെട്ടി ഇരുമ്പ് വേലി കെട്ടി സംരക്ഷിച്ചിരിക്കുന്നതിനാല്‍ ഫോണ്‍ എങ്ങനെ അബദ്ധത്തില്‍ വീഴുമെന്നാണ് അധികൃതർ യുവാവിനോട് ചോദിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !