ബേക്കല്‍: ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ ഈ വര്‍ഷം മുതല്‍ ബേക്കല്‍ ബീച്ച് കാര്‍ണിവല്‍.
21 മുതല്‍ 31 വരെ ബേക്കല്‍ ബീച്ച് പാര്‍ക്കിന്റെയും റെഡ്മൂണ്‍ ബീച്ച് പാര്‍ക്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബി.ആ.ഡി.സി.യുടെ സഹകരണത്തോടെയാണ് കാര്‍ണിവല്‍ സംഘടിപ്പിക്കുക. 15ന് മന്ത്രി മുഹമ്മദ് റിയാസ് ദീപശിഖ ഉയര്‍ത്തും. വാർത്താസമ്മേളനത്തിൽ ബേക്കൽ ബീച്ച് പാർക്ക് ഡയറക്ടർ അനസ് മുസ്തഫ, റെഡ് മൂൺ ബീച്ച് മാനേജിംഗ് ഡയറക്ടർ ശിവദാസ് കീനേരി, ബേക്കൽ ബീച്ച് കാർണിവൽ ഇവൻ്റ് കോർഡിനേറ്റർ സൈഫുദ്ദീൻ കളനാട് എന്നിവർ പങ്കെടുത്തു.
11 ദിവസവും പ്രശസ്ത ഗായകരും, നര്‍ത്തകരും അണിനിരക്കുന്ന സ്റ്റേജ് പരിപാടികള്‍ അരങ്ങേറും. കാര്‍ണിവല്‍ ഡെക്കറേഷന്‍, സ്ട്രീറ്റ് പെര്‍ഫോര്‍മന്‍സ് തുടങ്ങിയ നിരവധി ആകര്‍ഷണങ്ങളുണ്ട്. 30,000 ചതുരശ്ര അടിയില്‍ ഒരുക്കുന്ന പെറ്റ് ഫോസ്റ്റ് മനം മയക്കുന്ന അനുഭവമായിരിക്കും.
30ഓളം ഇന്‍ഡോര്‍ ഗെയിമിന്റെ ആര്‍ക്കേഡ് ഗെയിംസ്, കപ്പിള്‍ സ്വിംഗ്, സ്‌കൈ സൈക്കിളിംഗ്, വാള്‍ ക്ലൈമ്പിംഗ്, സിപ് ലൈന്‍, സ്പീഡ് ബോട്ട്, ഫ്ലോട്ടിംഗ് ബ്രിഡ്ജ്, ഫുഡ് കോര്‍ട്ട്, പുരാവസ്തുക്കളുടെയും മിലിറ്ററി ഉപകരണങ്ങളുടെയും പ്രദര്‍ശനം, സ്റ്റുഡിയോ, അമ്യൂസ്മെന്റുകള്‍, ഓട്ടോ എക്സ്പോ, ഫുഡ് സ്ട്രീറ്റ്, ഷോപ്പിംഗ് സ്ട്രീറ്റ് എന്നിവ കൂടാതെ നിരവധി പുതുമയാര്‍ന്ന പരിപാടികളും ബീച്ച് കാര്‍ണിവലില്‍ ഉണ്ടായിരിക്കും.
ഇതിനുപുറമെ അമ്യൂസ്മെന്റ്, കുട്ടികള്‍ക്ക് വേണ്ടി ട്രെയിന്‍, ജെ.സി.ബി, ഭക്ഷണസ്റ്റാളുകള്‍, സ്റ്റേജ് പരിപാടികള്‍ എന്നിവയുമുണ്ടാവും. പ്രവേശ ടിക്കറ്റ് നിരക്ക് 50 രൂപയായിരിക്കും ടിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭിക്കും.
ഓൺലൈൻ ടിക്കറ്റുകൾ www.bekalbeachpark.com എന്ന സൈറ്റിൽ നിന്നും ഡിസംബർ 15 മുതൽ ലഭിക്കും. കാർണിവലിനെ കുറിച്ചറിയാൻ 8590201020 എന്ന നമ്പറിൽ വാട്ട്സ് ആപ്പ് സന്ദേശമയക്കുന്ന ചാറ്റ് ബോട്ട് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.