ഭോപ്പാല്‍: നവജാതശിശുക്കള്‍ക്കായുള്ള ഐ.സി.യുവിലെ (എൻ.ഐ.സി.യു) ഓക്സിജൻ വിതരണ പൈപ്പ് മോഷണം പോയതിനെ തുടർന്ന് ശ്വാസം കിട്ടാതെ പിടഞ്ഞത് 12 കുഞ്ഞുങ്ങള്‍.
മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് നടുക്കുന്ന സംഭവമുണ്ടായത്. ആരോഗ്യപ്രവർത്തകർ തക്കസമയത്ത് ഇടപെട്ട് ഓക്സിജൻ ലഭ്യമാക്കിയതിനാല്‍ വൻ ദുരന്തം ഒഴിവായി.ഓക്സിജൻ വിതരണത്തിനായുള്ള 15 അടിയോളം നീളമുള്ള ചെമ്പ് പൈപ്പാണ് മോഷണം പോയത്. എൻ.ഐ.സി.യുവിലേക്കുള്ള ഓക്സിജൻ വിതരണം നിലച്ചതോടെ ശ്വാസം കിട്ടാതെ നവജാതശിശുക്കള്‍ കരയാൻ ആരംഭിച്ചു. ഇതോടെയാണ് ഐ.സി.യുവിലേക്ക് ആരോഗ്യപ്രവർത്തകർ ഓടിയെത്തിയത്. അപായ മുന്നറിയിപ്പിനായുള്ള അലാറവും ഇതിനിടെ മുഴങ്ങിയിരുന്നു.
എൻ.ഐ.സി.യുവിലേക്കുള്ള ഓക്സിജൻ വിതരണം ഉടൻ തന്നെ പുനഃസ്ഥാപിക്കാൻ കഴിഞ്ഞുവെന്ന് രാജ്ഗഢ് ചീഫ് മെഡിക്കല്‍ ആൻഡ് ഹെല്‍ത്ത് ഓഫീസർ (സി.എം.എച്ച്.ഒ) ഡോ. കിരണ്‍ വാദിയ പറഞ്ഞു. സംഭവത്തെ കുറിച്ച് ഉന്നതാധികാരികളെ അറിയിച്ചു. ബദല്‍ സംവിധാനം ഉണ്ടായിരുന്നതിനാല്‍ സാഹചര്യത്തെ കാര്യക്ഷമമായി നേരിടാൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവസമയം 20 നവജാതശിശുക്കളാണ് എൻ.ഐ.സിയുവില്‍ ചികിത്സയിലുണ്ടായിരുന്നത്. ഇവരില്‍ 12 കുഞ്ഞുങ്ങള്‍ക്കാണ് ഓക്സിജൻ ആവശ്യമായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.