കൊല്‍ക്കത്ത: ബംഗാള്‍ ഗവർണർ ഡോ. സി.വി ആനന്ദബോസിന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് ചമച്ച് തട്ടിപ്പ്.
ഓണ്‍ലൈൻ വഴി സിആർപി ഓഫിസർ ചമഞ്ഞും വ്യാജപേരുകളിലും ചിലർ വ്യാജ ഓഫറുകള്‍ നല്‍കി പണം തട്ടുന്നതായി തുടരെ പരാതികള്‍ ലഭിക്കുന്നതായി രാജ്ഭവൻ അധികൃതർ അറിയിച്ചു. തട്ടിപ്പില്‍ വഞ്ചിതരാകരുതെന്നും അത്തരത്തില്‍ ആരെങ്കിലും സമീപിച്ചാല്‍ അപ്പോള്‍ തന്നെ പൊലീസില്‍ റിപ്പോർട്ട് ചെയ്യണമെന്നും രാജ്ഭവൻ വക്താവ് അറിയിച്ചു.പഞ്ചാബ്, മണിപ്പൂർ, ആസാം മുഖ്യമന്ത്രിമാരുടെ ഒഎസ്‌ഡി പേഴ്‌സണല്‍ സ്റ്റാഫ് തുടങ്ങിയ പേരിലും ചില വ്യാജന്മാർ ബംഗാള്‍ ഗവർണറുമായി ബന്ധമുള്ള പലരെയും ഫോണില്‍ വിളിച്ചും നേരിട്ടും തട്ടിപ്പിന് ശ്രമിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്.
പൊലീസില്‍ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഇടക്കാലത്ത് അതിന് വിരാമമുണ്ടായെങ്കിലും വീണ്ടും പരാതി ഉയർന്നുവരികയാണ്. ഇക്കാര്യത്തിലും ജാഗ്രത പാലിക്കണമെന്ന് രാജ്ഭവൻ മുന്നറിയിപ്പ് നല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.