പ്രണയനൈരാശ്യം; ജലാറ്റിൻ സ്റ്റിക് കെട്ടിവെച്ച്‌ പെണ്‍കുട്ടിയുടെ വീടിന് മുന്നില്‍ സ്ഫോടനം; 21കാരന് ദാരുണാന്ത്യം

ബംഗളൂരു: പ്രണയനൈരാശ്യത്തെത്തുടർന്ന് ജീവനൊടുക്കി 21കാരൻ. നാഗമംഗല സ്വദേശി രാമചന്ദ്രയാണ് ശരീരത്തില്‍ ജലാറ്റിൻ സ്റ്റിക് കെട്ടിവെച്ച്‌ സ്ഫോടനം നടത്തി ജീവനൊടുക്കിയത്.

ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് സംഭവം.  പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ രക്ഷിതാക്കള്‍ ബന്ധത്തിന് തടസം നിന്നതോടെ കലേനഹള്ളിയിലെ ഇവരുടെ വീടിന് മുന്നില്‍ എത്തി രാമചന്ദ്ര ആത്മഹത്യ ചെയ്യുകയായിരുന്നു. 

പാറമടകളില്‍ സ്ഫോടനം നടത്താൻ ഉപയോഗിക്കുന്ന ജലാറ്റിൻ സ്റ്റിക്കാണ് ഉപയോഗിച്ചത്. സംഭവസ്ഥലത്തുവെച്ച്‌ തന്നെ രാമചന്ദ്ര മരിച്ചതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ രാമചന്ദ്രയ്‌ക്കെതിരെ നേരത്തേ പൊലീസ് പോക്സോ കേസെടുത്തിരുന്നു. തുടർന്ന് വിചാരണത്തടവിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്.

രാമചന്ദ്രയുടെ മരണത്തില്‍ നാഗമംഗല പൊലീസ് കേസെടുത്തിട്ടുണ്ട്. ഫൊറൻസിക് സംഘം സ്ഥലം സന്ദർശിച്ച്‌ തെളിവെടുത്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !