ബംഗളൂരു: ബംഗളൂരു നോർത്ത് താലൂക്കിലെ ഭോവിത്തിമ്മനപാളയയില്‍ മദ്യലഹരിയില്‍ യുവാവ് 41-കാരന്റെ സ്വകാര്യഭാഗം കത്തിച്ച ശേഷം ക്രൂരമായി കൊലപ്പെടുത്തി.
പ്രദേശവാസിയായ പ്രദീപ് (41) ആണ് കൊല്ലപ്പെട്ടത് . സംഭവത്തില്‍ ഇയാളുടെ സുഹൃത്തുകൂടിയായ ചേതൻ (30) നെ പോലീസ് അറസ്റ്റ് ചെയ്തു.സംഭവം നടക്കുന്നതിനും കുറച്ച് ദിവസങ്ങള്‍ക്ക് മുൻപ് പ്രദീപ് ഭാര്യയുമായി വഴക്കിട്ടിരുന്നു. തുടർന്ന് ഇരുവരും വേർപിരിഞ്ഞു, ഇതിനിടെ ചേതൻ യുവതിക്ക് തൻ്റെ വീട്ടില്‍ അഭയം നല്‍കി. ഇതേച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ചേതൻ പ്രദീപിൻ്റെ തല ഭിത്തിയില്‍ ഇടിക്കുകയും സിഗരറ്റ് ഉപയോഗിച്ച് സ്വകാര്യഭാഗം കത്തിക്കുകയും ചെയ്തു. അതേസമയം , സ്വവർഗരതിയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നും റിപ്പോർട്ടുകളുണ്ട്.
സംഭവത്തില്‍ മദനായകനഹള്ളി പോലീസ് കേസെടുത്തിട്ടുണ്ട്, കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.