മാന്നാർ: കാറിടിച്ച് സൈക്കിള്‍ യാത്രികനായ ഹോട്ടല്‍ ജീവനക്കാരൻ മരിച്ചു. സംഭവത്തില്‍ കാർ ഡ്രൈവർ അറസ്റ്റില്‍.
മാന്നാർ കുട്ടമ്പേരൂർ വല്യത്ത് ലൗഡേല്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന രാജു രാമചന്ദ്രൻ(63) മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവർ ചെറിയനാട് ശശിമംഗലത്തില്‍ സൂരജ് ദേവ്(37) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.മാന്നാർ മാവേലിക്കര സംസ്ഥാന പാതയില്‍ കുറ്റിയില്‍ ജംഗ്ഷന് തെക്ക് വശത്ത് കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. മാന്നാർ മലബാർ ഹോട്ടലിലെ ജീവനക്കാരനായ രാജു ജോലി കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് പോകവെ അമിത വേഗതയില്‍ വന്ന കാർ സൈക്കിളിന് പിന്നില്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
കാർ നിർത്താതെ വിട്ടു പോകുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മാന്നാർ പൊലീസ് ഇൻസ്പെക്ടറുടെ ചാർജ് വഹിക്കുന്ന മാവേലിക്കര സിഐ ശ്രീജിത്ത്, എസ്‌ഐ അഭിരാം സി. എസ്. എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം നടത്തി കാർ പിടികൂടി.
പിന്നാലെ, കാറോടിച്ചിരുന്ന ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്തു. ഇതേ തുടർന്ന് ഡ്രൈവർക്കെതിരെ മാന്നാർ പൊലീസ് കേസെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൂട്ടമ്പേരൂർ മൂലശ്ശേരില്‍ തങ്കമണിയാണ് രാജുവിന്റെ ഭാര്യ. മക്കള്‍: അഖില, അഖില്‍ രാജ് (സൗദി). സംസ്കാരം നടത്തി





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.