ആലപ്പുഴ: കേക്കും ഗിഫ്റ്റും കിട്ടിയില്ലെന്ന പരാതിയില്‍ അംഗങ്ങള്‍ ബാങ്ക് ഓഫീസിലേക്ക് എത്തിയത് ബഹളത്തില്‍ കലാശിച്ചു.
കലക്ടറേറ്റിന് സമീപത്തെ ആലപ്പുഴ ഗവ. സർവന്റ്സ് കോ-ഓപറേറ്റിവ് സൊസൈറ്റി ബാങ്കില്‍ തിങ്കളാഴ്ച വൈകിട്ട് 5.30നായിരുന്നു സംഭവം.ബാങ്ക് അംഗങ്ങളുടെ പൊതുയോഗത്തിനുശേഷം വിതരണം നടത്തിയ ക്രിസ്മസ് കേക്കും ഗിഫ്റ്റും കിട്ടിയില്ലെന്ന് ആരോപിച്ച് വനിതകള്‍ അടക്കമുള്ളവരാണ് പ്രതിഷേധിച്ചത്. സർക്കാർ ജീവനക്കാർ ഉള്‍പ്പെട്ട ബാങ്കിന്റെ അംഗങ്ങളുടെ പൊതുയോഗം തിങ്കളാഴ്ച വൈകീട്ട് മൂന്ന് മുതല്‍ മുഹമ്മദൻസ് ഗേള്‍സ് സ്കൂളിലാണ് നടന്നത്.
പൊതുയോഗം അവസാനിച്ചതോടെ പങ്കെടുത്തവർക്ക് ഗിഫ്റ്റും കേക്കും നല്കി. എന്നാല്‍ വൈകിയെത്തിയ അംഗങ്ങളായ ചിലരെ ബോധപൂർവം ഒഴിവാക്കിയെന്ന് ആരോപിച്ച് വനിതകളടക്കമുള്ളവർ പ്രതിഷേധവുമായി ഓഫിസിലേക്ക് എത്തിയതോടെയായിരുന്നു ബഹളം.
ജീവനക്കാരുടെ നേതൃത്വത്തില്‍ ഇവരെ അകത്തേക്ക് കയറ്റാതെ തള്ളിയിറക്കിയതായും ആരോപണമുണ്ട്. സംഭവമറിഞ്ഞ് പൊലീസും സ്ഥലത്ത് എത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.