ആലപ്പുഴ: ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്തുന്നതില്‍ വീഴ്ചവരുത്തിയ സംഭവത്തില്‍ ആലപ്പുഴ നഗരത്തിലെ രണ്ട് സ്കാനിങ് സെന്ററുകള്‍ പൂട്ടി സീല്‍ ചെയ്തു.
സ്കാനിങ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തത്. മന്ത്രി വീണാ ജോർജ് നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ നിർദേശ പ്രകാശം മിഡാസ്, ശങ്കേഴ്സ് എന്നീ ലാബുകളുടെ ലൈസന്‍സാണ് റദ്ദാക്കിയത്.നിയമപ്രകാരം സ്കാനിങിന്റെ റെക്കോര്‍ഡുകള്‍ രണ്ടു വര്‍ഷം സൂക്ഷിക്കണമെന്നാണ്. എന്നാല്‍ അന്വേഷണത്തില്‍ റെക്കോര്‍ഡുകള്‍ ഒന്നുംതന്നെ സ്ഥാപനങ്ങള്‍ സൂക്ഷിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം ആരോഗ്യ വകുപ്പിലെ വിദഗ്ധസംഘം നടത്തിയ പരിശോധനകള്‍ക്കിടയിലാണ് റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവ സൂക്ഷിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. ഇതിന്റെ തുടരന്വേഷണം നടക്കുകയാണ്.ആലപ്പുഴ സ്വദേശികളായ അനീഷ്, സുറുമി ദമ്പതികളുടെ കുഞ്ഞാണ് അസാധാരണ വൈകല്യങ്ങളുമായി ജനിച്ചത്. വൈകല്യങ്ങള്‍ ഗര്‍ഭകാലത്തെ സ്കാനിംഗില്‍ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നില്ലെന്ന് അനീഷും സുറുമിയും വ്യക്തമാക്കിയിരുന്നു. ഏഴ് തവണ സ്കാന്‍ ചെയ്തിട്ടും വൈകല്യം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ലാബുകളുടെ ലൈസൻസ് റദ്ദാക്കിയതായി ആരോഗ്യ വകുപ്പ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു. ആലപ്പുഴ ഡെപ്യൂട്ടി ഡിഎംഒ അനു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തിയാണ് സ്കാനിംഗ് സെന്ററുകള്‍ സീല്‍ ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.