ദുബായ്: യു.എ.ഇയിൽ പരിശീലനപ്പറക്കലിനിടെ ചെറുവിമാനം തകർന്നുവീണ് രണ്ട് പേർ മരിച്ചു. പൈലറ്റും സഹയാത്രികനുമാണ് മരിച്ചത്.
ഇന്ത്യക്കാരനായ ഡോ. സുലൈമാന്‍ അല്‍ മാജിദ് (26), പാകിസ്ഥാന്‍ സ്വദേശിനിയായ പൈലറ്റ് ( 29) എന്നിവരാണ് മരിച്ചത്. ജസീറ ഏവിയേഷന്‍ ക്ലബിന്‍റെ രണ്ട് സീറ്റുകളുള്ള ചെറു വിമാനമാണ് തകർന്നു വീണത്.
വിനോദ യാത്രക്കായി കുടുംബ സമേതം റാസല്‍ഖൈമയില്‍ എത്തിയതായിരുന്നു ഡോ. സുലൈമാന്‍ അല്‍ മാജിദ്. പൈലറ്റിന്‍റെ സഹായത്തോടെ റാസല്‍ ഖൈമയുടെ ആകാശ കാഴ്ച്ച ആസ്വദിക്കുന്നതിന് സൗകര്യമൊരുക്കുന്ന സേവനമാണ് ജസീറ ഏവിയേഷന്‍ ക്ലബ് നല്‍കി വരുന്നത്. ഡോ. സുലൈമാന്‍ വാടകക്കെടുത്ത ടു സീറ്റര്‍ ഗൈ്ളഡര്‍ യാത്ര തുടങ്ങിയ ഉടനെ കോവ് റൊട്ടാന ഹോട്ടലിനടുത്ത് കടലിൽ തകര്‍ന്ന് വീഴുകയായിരുന്നു. റാസല്‍ ഖൈമ തീരത്തോട് ചേർന്നായിരുന്നു അപകടം.
ഡോ. സുലൈമാനാണ് വിമാനം വാടകയ്ക്കെടുത്തത്. മകന്‍റെ യാത്ര കാണാൻ പിതാവും മാതാവും ഇളയ സഹോദരനും ഏവിയേഷന്‍ ക്ലബിലെത്തിയിരുന്നു. ഷാർജയിലാണ് കുടുംബം താമസിക്കുന്നത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കളെ അധികൃതർ അനുശോചനം അറിയിച്ചു. അപകടകാരണം കണ്ടെത്താൻ അന്വേഷണം തുടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.