രാജസ്ഥാൻ; കേരള പിറവിയുടെ 68-ാം വാർഷികം പ്രൗഢഗംഭീരമായി ആഘോഷിച്ച് ഭിവാടി മലയാളി സമാജവും മലയാളം മിഷൻ രാജസ്ഥാൻ നോർത്ത് ചാപ്റ്ററും
മലയാളീ വെൽഫയർ സമാജം പ്രസിഡന്റ് & മലയാള മിഷൻ നോർത്തിൺ ചാപ്റ്റർ രാജസ്ഥാന്റെ പ്രസിഡന്റ്റുമായ ശ്രീ. കെ ർ മനോജിന്റെ അധ്യക്ഷതയിൽ
നവംബർ 10 ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 3:30 ന് ഭിവാഡിയിലെ ട്രീഹൗസിൽ സംഘടിപ്പിച്ച പരിപാടിയിൽ കേരള സംസ്ഥാനത്തിന്റെ പിറവിയും, പിന്നിട്ട ചരിത്ര വഴികളും, ഇന്ന് കാണുന്ന കേരളം ഉണ്ടാക്കിയതിൽ നവോത്ഥാന നായകർക്കുള്ള പങ്കിനെക്കുറിച്ചും പ്രതിപാദിച്ചു.പരമ്പരാഗത വിളക്ക് തെളിയിക്കൽ ചടങ്ങോടെയാണ് പരിപാടി ആരംഭിച്ചത്.ചടങ്ങിൽ ശിവദാസ് പി നായർ (സെക്രട്ടറി) സ്വാഗത പ്രസംഗവും,ശ്രീ കെ ആർ മനോജ് മലയാള ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിൽ പ്രവാസികളായ ഓരോ മലയാളിക്കും ഉണ്ടാകേണ്ട പങ്കിനെ പറ്റി അധ്യക്ഷ പ്രസംഗത്തിലൂടെ പ്രതിപാദിച്ചു.ശ്രീ ഫിലിപ്പോസ് ഡാനിയേൽ - (ട്രഷറർ -മലയാളി വെൽഫെയർ സമാജo) ( സെക്രട്ടറി മലയാളം മിഷൻ രാജസ്ഥാൻ നോർത്ത് ചാപ്റ്റർ )(മലയാളം മിഷൻ കോഡിനേറ്റർ),പ്രശോഭ രാജൻ (ജോയിൻ്റ് ട്രഷറർ - മലയാളി വെൽഫെയർ സമാജം)(ട്രഷറർ - മലയാളം മിഷൻ രാജസ്ഥാൻ നോർത്ത് ചാപ്റ്റർ )
ശ്രീ ഗോപിനാഥൻ ( രക്ഷാധികാരി) ശ്രീ ശിവദാസ് വി. നായർ (വൈസ് പ്രസിഡൻ്റ്) ശ്ര. വിഷ്ണു വി നായർ (ജോയിൻ്റ് സെക്രട്ടറി),എന്നിവർ നേതൃത്വം നൽകി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രമോദ് കുമാർ, പുഷ്പരാജൻ, സുമേഷ്, ഷാജഹാൻ, പ്രതീഷ്, ലത ഗോപിനാഥൻ ,കൃഷ്ണകുമാർ,അനൂപ് ഗോപിനാഥ്, അജി എ പി, യുവജന വിഭാഗം കമ്മിറ്റി അംഗങ്ങളായ അഭിജിത്ത്, അഖിൽ, അർജുൻ , അഭിരാം ,മലയാളി വെൽഫെയർ സമാജത്തിലെ നിരവധി അംഗങ്ങൾ സന്നിഹിതരായിരിക്കുന്നു.
തുടർന്ന് വിവിധ കലാ പരിപാടികൾ അരങ്ങേറി. കവിതാലാപനം, കേരളത്തിന്റെ ചരിത്രാവതരണം, ചോദ്യോത്തര പംക്തി, നാടൻ പാടുകൾ മറ്റ് സാംസ്കാരിക കലാപരിപാടികൾ എന്നിവ സദസ്സിന് മികച്ച അനുഭവമായി.
മത്സര ഇനങ്ങളിൽ വിജയികൾക്കുള്ള സമ്മാനദാനവും പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനവും നൽകുകയുണ്ടായി.പങ്കെടുത്തവരുടെയും , സന്നദ്ധപ്രവർത്തകരുടെയും പിന്തുണയെ അംഗീകരിച്ചുകൊണ്ട് നന്ദി പ്രസംഗത്തോടെ പരിപാടി അവസാനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.