കൊച്ചി;മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളിയിൽ കുർബാന തർക്കം ബലിവേദിയിൽ,ഞായറാഴ്ച ( 24 ) രാവിലെ 5.30 ൻ്റെ വിശുദ്ധ കുർബാന മധ്യേയാണ് മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളിയിൽ കുർബാന സംബദ്ധമായ അറിയിപ്പ് വായിച്ചതിനെ ചൊല്ലി വികാരിയും, സഹ വികാരിയും തമ്മിൽ വിവാദം ഉണ്ടായത്.
സഹ വികാരി ഫാ. ജെഫ് പൊഴേലിപറമ്പിലാണ് ഞായറാഴ്ചയിലെ ആധ്യകുർബാന അർപ്പിച്ചത്. എന്നാൽ കുർബാന മധ്യേ പറയുന്ന അറിയിപ്പുകൾ വികാരി ഫാ. സെബാസ്റ്റ്യൻ ഊരക്കാടനാണ് നടത്തിയത്. ഫാ. സെബാസ്റ്റ്യൻ ഊരക്കാടൻ ഏകീകൃത കുർബാന അനുകൂലിയും സഹവികാരി ഫാ. ജെഫ് പൊഴോലിപറമ്പിൽ ജനാഭിമുഖ കുർബാന അനുകൂലിയാണ് . വികാരിഅറിയിപ്പുകൾ വായിച്ച് കുറച്ചു കഴിഞ്ഞപ്പോൾ അതിരൂപതയിൽ നിന്നും വന്നിട്ടുള്ള കുർബാന വിഷയവുമായി ബദ്ധപ്പെട്ട കത്ത് വിശ്വാസികളെ അറിയിക്കുന്നതിനായി വികാരി തുടക്കം കുറിച്ചപ്പോൾ സഹവികാരി കുർബാന വസ്ത്രം അണിഞ്ഞ് തന്നെ അൾത്താരയിൽ വച്ചിട്ടുള്ള മൈക്ക് എടുത്ത് മാറ്റുകയും സർക്കുലർ പിടിച്ചു വാങ്ങാൻ ശ്രമിക്കുകയും വളരെ ആക്രോശത്തോടെ ഇത് ഇവിടെ വായിക്കേണ്ടതില്ല എന്ന് പറഞ്ഞ് ഭീക്ഷണി മുഴക്കുകയും ചെയ്തായി ഒരുപറ്റം വിശ്വാസികൾ ചൂണ്ടിക്കാട്ടി. എന്നാൽ
വിശ്വാസികളിൽ ചിലർ വികാരി അത് വായിക്കട്ടെ എന്ന് ഉച്ചത്തിൽ വിളിച്ച് പറഞ്ഞു. എന്നാലല്ലേ കത്തിലെ കാര്യങ്ങൾ മനസിലാക്കാൻ പറ്റുകകയുള്ളൂ എന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു.
പള്ളിയുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അനുസരണ കേട് കാണിച്ച വൈദീകനെതിരെ ശക്തമായ ശിക്ഷ നടപടി വേണമെന്ന ആവശ്യം വിശ്വാസ സമൂഹം ഉയർത്തിയിരിക്കുകയാണ്.മഞ്ഞപ്ര ഫൊറോന പള്ളി സഹവികാരിയെ സഭയിൽ നിന്ന് പുറത്താക്കണം സിഎൻഎ
മഞ്ഞപ്ര.
ബലിപീഠത്തെ അപമാനിച്ച മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളി സഹവികാരിയെ സീറോ മലബാർ സഭയിൽ നിന്ന് പുറത്താക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ഭാരവാഹികളായ ബിജു പോൾ നെറ്റിക്കാടൻ, പൗലോസ് കീഴ്ത്തറ, ഷൈബി പാപ്പച്ചൻ ,സജി കല്ലറയ്ക്കൽ എന്നിവർ അതിരൂപത കൂരിയ്ക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. സഹവികാരിയുടെ ധിക്കാരപരമായ നീക്കങ്ങൾക്ക് സഭ നേതൃത്വം ഏഴ് ദിവസത്തിനുള്ളിൽ ശിക്ഷ നടപടികൾ എടുത്തില്ലെങ്കിൽ പ്രതിഷേധ സമരങ്ങൾങ്ങൾക്ക് സിഎൻഎ രൂപം കൊടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സഭ പ്രബോധനങ്ങളുടെ നഗ്നമായ ലംഘനം നടത്തിയ മഞ്ഞപ്ര മാർസ്ലീവ ഫൊറോന പള്ളി സഹ വികാരിയെ പുറത്താക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് (എ കെസി സി) ഇടവക യൂണിറ്റ് ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.