പാലാ: അടുത്ത ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് വിപുലമായ മുന്നൊരുക്കങ്ങളുമായി കേരള കോൺഗ്രസ് (എം) .വരുന്ന തിരഞ്ഞെടുപ്പിൽ കൂടുതൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നതിന് ക്യാമ്പിൽ തീരുമാനമായി.
അതിനായി ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും അഞ്ച് അം ഗങ്ങൾ ഉൾക്കൊള്ളുന്ന കോർ കമ്മറ്റിക്ക് രൂപം നൽകി. ഈ കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ഡലങ്ങളിൽ കൂടുതൽ സീറ്റുകളിൽ മൽസരിക്കുന്നതിനും കൂടുതൽ മെമ്പർമാരെ സൃഷ്ടിക്കുന്നതിനും വേണ്ട നടപടികൾ കൈക്കൊള്ളും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ശക്തിക്കനുസരണമായ സീറ്റുകളിൽ മൽസരിക്കുവാൻ കഴിഞ്ഞില്ല എന്ന് ജില്ലാ ക്യാമ്പ് വിലയിരുത്തി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ത്രിതല പഞ്ചായത്ത് അംഗങ്ങളുമുൾപ്പെടെ അഞ്ഞൂറളം പേർ ക്യാമ്പിൽ പങ്കെടുത്തു.യോഗത്തിൽ ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു അദ്ധ്യക്ഷത വഹിച്ചു.പാർട്ടി ചെയർlമാൻ ജോസ്.കെ.മാണി എം.പി.യോഗം ഉദ്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റ്യൻ, ഗവ :ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, ജോബ് മൈക്കിൾ എം.എൽ.എ, സെബാസ്ത്യൻ കുളത്തുങ്കൽ എം.എൽ.എ, സ്റ്റീഫൻ ജോർജ്, തോമസ് ചാഴികാടൻ, ഔസേപ്പൻ വാളി പ്ലാക്കൽ, സണ്ണി തെക്കേടം, സിറിയക്ക് ചാഴികാടൻ, പെണ്ണമ്മ ജോസഫ്, ജോസ് പുത്തൻകാല, സണ്ണി തെക്കേടം എന്നിവർ പ്രസംഗിച്ചു.അഞ്ഞൂറിൽ പരം പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.