ഡബ്ലിനിൽ നടന്ന കുടിയേറ്റ വിരുദ്ധ കലാപത്തിന്റെ കുറ്റവാളികൾ ഇനിയും നിയമത്തിന്റെ മുൻപിൽ എത്താത്തതിന് പിന്നിലെ കാരണം എന്ത്..?

അയർലണ്ട്;ഡബ്ലിനിൽ കഴിഞ്ഞ വർഷം നടന്ന കലാപത്തെ കുറിച്ചുള്ള അന്വേഷണത്തിൽ പ്രതികൾ എന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങളിൽ നിന്ന് ഏതാനും പേരെ നീക്കം ചെയ്തതായി ഗാർഡ വൃത്തങ്ങൾ അറിയിച്ചു.

അതേ സമയം അക്രമത്തിൽ പ്രതികൾ എന്ന് സംശയിക്കുന്ന 99 പേരുടെ ചിത്രങ്ങൾ ഉദ്യോഗസ്ഥർ വീണ്ടും  പ്രസിദ്ധീകരിച്ചു.ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തങ്ങളെ ബന്ധപ്പെടണമെന്നും ഗാർഡ വൃത്തങ്ങൾ അറിയിച്ചു,

2023 നവംബർ 23-നാണ് ഡബ്ലിനിലും സമീപ പ്രദേശങ്ങളിലും കുടിയേറ്റ വിരുദ്ധ ബാനറുകൾ ഉയർത്തി കലാപകാരികൾ അഴിഞ്ഞാടിയത്.യുകെ യിലും നോർത്തേൺ അയർലണ്ടിലും നടന്ന സമാന സംഭവങ്ങൾ പ്രവാസികൾ അടക്കമുള്ളവർക്ക് ആശങ്ക ജനിപ്പിച്ചിരുന്നു,

അയർലണ്ടിലെ സംഭവം ഉദ്യോഗസ്ഥ ഇടപെടലിൽ ഉടൻ തന്നെ കെട്ടടങ്ങിയെങ്കിലും കുറ്റക്കാരായവരെ ഇതുവരെ നിയമ നടപടിക്ക് വിധേയമാക്കാത്തത് അന്വേഷണ ഉദ്യോഗസ്ഥരുടെ വീഴ്ചയായും കണക്കാക്കുന്നു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !