അയർലണ്ട്;ഡബ്ലിനിൽ കഴിഞ്ഞ വർഷം നടന്ന കലാപത്തെ കുറിച്ചുള്ള അന്വേഷണത്തിൽ പ്രതികൾ എന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങളിൽ നിന്ന് ഏതാനും പേരെ നീക്കം ചെയ്തതായി ഗാർഡ വൃത്തങ്ങൾ അറിയിച്ചു.
അതേ സമയം അക്രമത്തിൽ പ്രതികൾ എന്ന് സംശയിക്കുന്ന 99 പേരുടെ ചിത്രങ്ങൾ ഉദ്യോഗസ്ഥർ വീണ്ടും പ്രസിദ്ധീകരിച്ചു.ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തങ്ങളെ ബന്ധപ്പെടണമെന്നും ഗാർഡ വൃത്തങ്ങൾ അറിയിച്ചു,
2023 നവംബർ 23-നാണ് ഡബ്ലിനിലും സമീപ പ്രദേശങ്ങളിലും കുടിയേറ്റ വിരുദ്ധ ബാനറുകൾ ഉയർത്തി കലാപകാരികൾ അഴിഞ്ഞാടിയത്.യുകെ യിലും നോർത്തേൺ അയർലണ്ടിലും നടന്ന സമാന സംഭവങ്ങൾ പ്രവാസികൾ അടക്കമുള്ളവർക്ക് ആശങ്ക ജനിപ്പിച്ചിരുന്നു,
അയർലണ്ടിലെ സംഭവം ഉദ്യോഗസ്ഥ ഇടപെടലിൽ ഉടൻ തന്നെ കെട്ടടങ്ങിയെങ്കിലും കുറ്റക്കാരായവരെ ഇതുവരെ നിയമ നടപടിക്ക് വിധേയമാക്കാത്തത് അന്വേഷണ ഉദ്യോഗസ്ഥരുടെ വീഴ്ചയായും കണക്കാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.