വർക്കി ദേവസിയുടെ ഭൗതികശരീര പൊതുദർശനം നവംബർ 30 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് മൂന്നു മണി വരെ

അയർലണ്ട്; ഇന്നലെ (27 നവംബർ 2024) അന്തരിച്ച കോഴിക്കാടൻ വർക്കി ദേവസിയുടെ ഭൗതികശരീരം; പൊതുദർശനത്തിനുള്ള സൗകര്യം ഒരുക്കുന്നു.

നവംബർ 30 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് മൂന്നു മണി വരെ, ദ്രോഹടയ്ക്ക് സമീപമുള്ള റ്റുള്ളിയാലൻ പാരിഷ് സെൻററിൽ ( A92 RY73) ആണ് പൊതുദർശനം ഒരുക്കുന്നത്. ദ്രോഹടയ്ക്ക് സമീപം ബെറ്റിസ് ടൗണിൽ സ്ഥിരതാമസമാക്കിയിരുന്ന വർക്കി ദേവസി ദീർഘകാലമായി രോഗശയ്യയിൽ ആയിരുന്നു.

നാട്ടിൽ നെടുമ്പാശ്ശേരിക്ക് അടുത്ത് കാഞ്ഞൂർ സ്വദേശിയാണ്.  സംസ്കാരം പിന്നീട് നാട്ടിൽ, കാഞ്ഞൂർ സെൻറ് മേരീസ് ഫെറോന പള്ളിയിൽ. മേരി ദേവസിയുടെ ഭർത്താവും, ആൽബിനസ് ദേവസിയുടെയും നീന ലിബിന്റെയും പിതാവുമാണ് അന്തരിച്ച വർക്കി ദേവസി. ലിബിൻ മരുമകനാണ്.

കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയാണ് കൗണ്ടി ലൗത്തിലെ മലയാളികൾ ഒന്നടങ്കം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !