പാലായിൽ ബിജെപിക്ക് പിരിവ് കൊടുത്തു കയ്യേറിയാൽ കൂടെനിൽക്കും അല്ലങ്കിൽ കയ്യേറ്റത്തിന് കേസുകൊടുക്കും..!

പാലായിൽ ജനിച്ച്, ജൂബിലിയും ളാലത്തുത്സവവും കണ്ട് മാഹാറാണിയിലും യൂണി വേഴ്‌സലിലും സിനിമകണ്ട്  വളർന്ന്.. ഞായറാഴ്ച പള്ളിയിൽ പോയി വന്ന് കുടുംബത്തോടൊപ്പം കപ്പയും ബീഫും കഴിച്ച്.., ഒതുക്കത്തിൽ രണ്ടെണ്ണം അടിച്ച് '' പീ സിയുടെയും മാണിസാറിന്റെയും രാഷ്ട്രീയ പ്രസംഗങ്ങൾ കണ്ടും കേട്ടും വളർന്ന്.. വേണ്ടി വന്നാൽ എവന്നിട്ടും രണ്ടെണ്ണം പൊട്ടിക്കുന്ന നട്ടെല്ലിന് ഉറപ്പുള്ള പാലാക്കാരൻ...

പാലായിൽ ജനിച്ചു വളർന്ന് വർഷങ്ങളായി പൊതു പ്രവർത്തനം നടത്തുന്ന പാലാ നഗര പിതാവ് ഷാജു വി തുരുത്തനെ കള്ളനായും കൊള്ളക്കാരനായും കഞ്ചാവ് കാരനുമൊക്കെയായി ഒരു പുതുപ്പണക്കാരൻ ''വരത്തൻ'' പലതവണ ചിത്രീകരിച്ച്, പാലാക്കാരുടെ നെഞ്ചിൽ ചവിട്ടി ആത്മാഭിമാനത്തെ വെല്ലുവിളിച്ചിട്ട്..' അതിനെതിരെ പ്രതികരിക്കാൻ കൂട്ടാക്കാതെ അച്ചായൻസ് ഗോൾഡ് എന്ന ഫോട്ടോഷൂട്ട് നന്മ മരത്തെ പുട്ടിയിട്ട് വെളുപ്പിക്കാനും ബുൾഗാൻ വെച്ച സ്വർണ്ണ കച്ചവടക്കാരൻ പറയുന്നത് അപ്പാടെ വെള്ളം തൊടാതെ വിഴുങ്ങി..കാൽ ചുവട്ടിലിടുന്ന അപ്പകഷ്ണം നക്കി എടുക്കുന്ന ഒരു ദേശീയ പാർട്ടി മണ്ഡലം പ്രെസിഡന്റ് (പബ്ലിസിറ്റി ഉണ്ടാക്കി കൊടുക്കാൻ ആഗ്രഹിക്കാത്തത് കൊണ്ട് പേര് എഴുതുന്നില്ല) വ്യക്തമാക്കേണ്ടത് പാലാ നഗര സഭ ചെയർമാൻ എന്ത് അധികാര ദുർവിനിയോഗമാണ് നടത്തിയതെന്നാണ്... 

കാഴ്ചയ്ക്കും കേൾവിക്കും തലയ്ക്കും തകരാറില്ലാത്ത സ്ഥിരബുദ്ധിയുള്ള ആർക്കും മനസിലാകും പൊതുജനങ്ങൾ നടക്കുന്ന നടപ്പാത പൂർണ്ണമായി മറച്ചാണ് പുതിയതായി അച്ചായൻസ് ഗോൾഡ് തുടങ്ങിയ കടയുടെ ബോർഡ് വെച്ചിരിക്കുന്നത് എന്ന കാര്യം..പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ നടപ്പാത കയ്യേറി ബോർഡ് സ്ഥാപിച്ചത്തിനെതിരെ ചില വ്യക്തികൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നഗരസഭ ചെയർമാൻ സ്ഥലം സന്ദർശിക്കുകയും കയ്യേറ്റം ബോധ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ, സ്ഥാപനത്തിലെ ജീവനക്കാരോട് നടപ്പാത കയ്യേറിയ ബോർഡ് എടുത്തു മാറ്റണം എന്ന് ആവശ്യപ്പെടുകയും, എന്നാൽ നഗര സഭ ചെയർമാൻറെ വാക്ക് ധിക്കരിച്ച് അച്ചായൻ പറയട്ടെ എന്ന് ധിക്കാര ഭാവത്തിൽ പറയുക മാത്രമാണ് ചെയ്തത് എന്ന് ചെയർമാനും പറയുന്നു...

കോടതിനടപടികളിലേക്ക് പോകുന്നതിനു മുൻപ് വെല്ലുവിളിയെന്നോണം നടപ്പാത കയ്യേറി സ്വർണ്ണ വ്യാപാരി  വെച്ച ബോർഡ് നഗര സഭ ചെയർമാൻ മുറിച്ചു മാറ്റുകയും, കാൽ നട യാത്രക്കാർക്ക് സൗകര്യപ്രദമാകുന്ന തരത്തിൽ വഴി ഒരുക്കുകയുമാണ് ചെയ്തത്..ഇത് അധികാര ദുർവിനിയോഗമല്ല നട്ടെല്ലിന് ഉറപ്പുള്ള ഏതൊരു പാലാക്കാരനും ചെയ്യുന്നതാണ് '' അത് കൃത്യമായി നഗര സഭ ചെയർമാൻ ചെയ്തു എന്ന് മാത്രം,' 

'പാലായിൽ മാത്രമല്ല സമീപ പ്രദേശങ്ങളിലും പൊതു സ്ഥലങ്ങൾ കയ്യേറി ഗോൾഡിന്റെ പരസ്യമെന്നോണം ബുൾഗാൻ വെച്ച ഫ്ളക്സ് ബോർഡുകൾ നൂറുകണക്കിന് ഉയർന്നിട്ടുണ്ട്..'ആരെങ്കിലുമൊക്കെ പരാതി പെട്ടാൽ ''അരിയും പയറും പരിപ്പുമായി വിലകൂടിയ കാറിൽ മേക്കപ്പ് ഇട്ട് ചെന്നിറങ്ങി നന്മമരം ഫോട്ടോ ഷൂട്ട് നടത്തുന്നത് അവസാനിപ്പിക്കേണ്ടി വരും..''

നടപ്പാത കയ്യേറിയ വിഷയത്തിൽ ബിജെപി പാലാ മണ്ഡലം പ്രസിഡന്റ നഗര സഭ ചെയര്മാനെതിരെ നടത്തിയ പ്രസ്താവന പൊതു ജങ്ങളോടുള്ള വെല്ലുവിളിയാണ്.. ഈ നാട്ടിലെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ വെല്ലുവിളിച്ച് ഒരു വ്യാപാര സ്ഥാപനം ബോർഡ് സ്ഥാപിച്ചപ്പോൾ ജനങ്ങളോടൊപ്പം നിൽക്കാതെ നക്കാപിച്ചയ്ക്ക് വേണ്ടി വ്യാപാരിയോടൊപ്പം കൂടുന്നത് പാലാക്കാരെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്..

പാലാ നഗരത്തിൽ പൊതു നിരത്തുകയ്യേറി വ്യാപാരികൾ വെച്ച ബോർഡുകളും വ്യാപാര സ്ഥാപനങ്ങളുടെ പാർക്കിങ് ഗ്രൗണ്ടുകളും ഉണ്ട്..അതിനെതിരെ ശബ്‌ദിക്കാത്തത് ബിജെപിക്ക് പിരിവ് കൊടുത്തു കൈയേറിയാൽ കൂടെ നിൽക്കും അല്ലങ്കിൽ നാലാംകിട പബ്ലിസിറ്റിക്ക് വേണ്ടി വിലകുറഞ്ഞ പ്രസ്താവനകൾ നടത്തും എന്ന നിലയിലാണ്..എന്തായാലും അത് ജനങ്ങളോടും ചില വ്യാപാരികളോടുമുള്ള വെല്ലുവിളിയാണ്, 

കാര്യങ്ങൾ നിഷ്പക്ഷ മാണെങ്കിൽ രാഷ്ട്രീയ പാർട്ടികൾ എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കാൻ മുന്നോട്ടു വരണം കോടതിയെ സമീപിക്കണം, തങ്ങൾക്ക് പിരിവ് തരുന്നവരുടെ പക്ഷം പിടിക്കുകയല്ല ചെയ്യേണ്ടത്..ആത്മാഭിമാനം പണയം വെച്ചും കാലു നക്കിയും നിങ്ങൾക്ക് ജീവിക്കാം, ഇരിക്കുന്ന സംഘടനയുടെ കൊമ്പ് മുറിച്ച് സംഘടനയെ വിറ്റും പ്രവർത്തകരെ പറ്റിച്ചും ജീവിക്കാം..പക്ഷെ പാലാ ക്കാരുടെ മാനം വിറ്റ് ഉണ്ണാമെന്ന് കരുതരുത് അതിന് മറുപടി ജനങ്ങൾ നൽകും..  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"മാധ്യമസുടാപ്പി ഹാഷ്മിയുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ബിജെപി നേതാവ് അഡ്വ.ബി ഗോപാലകൃഷ്ണൻ...." !!!

ക്രിസ്ത്യൻ പള്ളിയടക്കം അറുന്നൂറോളം കുടുംബങ്ങളുടെ ഭൂമിക്ക് അവകാശവാദം ഉന്നയിച്ച് വഖഫ്ബോർഡ് | Munambam !!!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !