കോട്ടയം: മഹാത്മാ ഗാന്ധി ഇന്ത്യാ മഹാരാജ്യത്തിൻ്റെ സ്വന്തം സ്വാതന്ത്ര്യവും, ജനാധിപത്യവും തുടർന്ന് വന്ന യുപിഎ സർക്കാരുകൾ ഒരു മതവിഭാഗത്തിൻ്റെ വോട്ട് ലക്ഷ്യമാക്കി വികലമായ വക്കഫ് നിയമം നടപ്പിലാക്കിയത് മൂലം കുടിയിറക്കൽ ഭീഷണി നേരിടുന്ന വൈപ്പിൻനിവാസികളുടെ വീടും സ്വത്തും സംരക്ഷിക്കുക.എന്നാവശ്യപ്പെട്ട് മുനമ്പം വേളങ്കണ്ണി മാതാപ്പള്ളി അങ്കണത്തിൽ സമരം നടത്തുന്ന പ്രദേശവാസികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള ജനാധിപത്യ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം തിരുനക്കര ഗാന്ധി പ്രതിമക്ക് മുന്നിൽ മുട്ടിന്മേൽ നിന്ന് മുനമ്പം സംരക്ഷണ പ്രതിജ്ഞ എടുത്തു. കേരള ഡെമോക്രാറ്റിക്ക് സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്തു.
കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുബങ്ങളുടെ വസ്തുവിൻ്റെ റവന്യൂ രേഖ കേരളത്തിലെ ഇടതു-വലതു മുന്നണികൾ (ഇന്ത്യ മുന്നണി) ആത്മാർത്ഥത കാണിക്കണമെന്ന് സജി ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ വക്കഫ് ഭേദഗതി നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ എതിർക്കുന്ന ഇന്ത്യമുന്നണി മുനമ്പം നിവാസികളെ വഞ്ചിക്കുക ആണെന്നും അദ്ധേഹം കുറ്റപ്പെടുത്തി. കോട്ടയം ജില്ലാ പ്രസിഡൻറ് ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു. കേരള വൈസ് പ്രസിഡൻറ് പ്രഫ: ബലുജി വെള്ളിക്കര മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന ഭാരവാഹികളായ രഞ്ജിത്ത് എബ്രഹാംതോമസ്, മോഹൻദാസ് ആമ്പലാറ്റിൻ, ലൗജിൻ മാളിയേക്കൽ ശിവപ്രസാദ് ഇരവിമംഗലം, രമ പോത്തൻകോട്, ജില്ലാ ഭാരവാഹികളായ ഷാജിമോൻ പാറപ്പുറത്ത്, സന്തോഷ് മൂക്കിലിക്കാട്ട്, ജിഗദീഷ്, ടോമി താണോലിൽ, കെ.എം. കുര്യൻ കണ്ണംകുളം, സുരേഷ് തിരുവഞ്ചൂർ, സാബു കല്ലാച്ചേരിൽ, ഗോപകുമാർ വി എസ്, ജിത്തു സുരേന്ദ്രൻ, സോജോ പുളിന്താനത്ത്, ബിജു തോട്ടത്തിൽ, മനോജ് മാടപ്പള്ളി, രമേശ് വി ജി, ശ്രീധരൻ നട്ടാശേരി, ശ്രീലക്ഷ്മി, ജോർജ് സിജെ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.