ഉത്തർപ്രദേശ്;പോളിംഗ് ബൂത്തിലെത്തുന്ന മുസ്ലിം വനിതകളുടെ ബൂര്‍ഖ നീക്കി പരിശോധിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ സമാജ്വാദി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശ്യാം ലാല്‍ പാല്.
ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് ഇദ്ദേഹം കത്തയയ്ക്കുകയും ചെയ്തു. നിയമസഭാ ഉപതിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ച് സാമുദായിക ധ്രൂവീകരണമുണ്ടാക്കാനാണ് സമാജ്വാദി പാര്‍ട്ടി ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.ന്യൂനപക്ഷ സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണിതെന്നും ബിജെപി കുറ്റപ്പെടുത്തി. ചൊവ്വാഴ്ചയാണ് യുപിയിലെ സമാജ്വാദി പാര്‍ട്ടി അധ്യക്ഷനായ ശ്യാം ലാല്‍ പാല് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് കത്തയച്ചത്. വോട്ട് ചെയ്യാനായി ബൂത്തിലെത്തുന്ന മുസ്ലിം വനിതാ വോട്ടര്‍മാരുടെ ബൂര്‍ഖ നീക്കി പരിശോധിക്കരുതെന്ന് പോലീസിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നാണ് ശ്യാംലാലിന്റെ കത്തില്‍ ആവശ്യപ്പെടുന്നത്.
ഇതോടെയാണ് വിഷയത്തില്‍ പ്രതികരിച്ച് വിവിധ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയത്. മതത്തിന്റെ പേരില്‍ സമൂഹത്തില്‍ വേര്‍തിരിവുണ്ടാക്കാനുള്ള ശ്രമമാണിതെന്ന് ബിജെപി നേതാവായ മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. എന്നാല്‍ വിവാദത്തില്‍ കൃത്യമായ മറുപടി നല്കാന് ആര്‍ജെഡി എംപി മനോജ് ഝാ തയ്യാറായില്ല. ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടത് പ്രധാനമന്ത്രിയാണെന്ന് അദ്ദേഹം പറഞ്ഞു.
‘രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഈ സ്ഥിതിവിശേഷം അരങ്ങേറുന്നുണ്ട്. രാജ്യം എങ്ങനെ കെട്ടിപ്പടുക്കണമെന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആശ്രയിച്ചിരിക്കുന്നു. ഇത്തരം ഭിന്നിപ്പുണ്ടാകുന്നത് സങ്കടകരമാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയില്‍ എല്ലാവരെയും തുല്യരായി കാണേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്,’ മനോജ് ഝാ പറഞ്ഞു.ര്‍ഖ ധരിച്ച് പോളിംഗ് ബൂത്തിലെത്തുന്ന മുസ്ലിം സ്ത്രീകളുടെ തിരിച്ചറിയല്‍ രേഖ പരിശോധിക്കാന്‍ പോലീസിന് അധികാരം നല്‍കരുതെന്നും ശ്യാം ലാല്‍ പാലിന്റെ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷന് ഇതുസംബന്ധിച്ച നിര്‍ദേശം റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും ജില്ലാ മജിസ്ട്രേറ്റിനും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തുണ്ടായ ചില സംഭവവികാസമാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെയ്ക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.അന്ന് പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ സമാജ്വാദി പാര്‍ട്ടി അനുഭാവികളായ മുസ്ലിം സ്ത്രീകളുടെ ബൂര്‍ഖ നീക്കി പോലീസ് പരിശോധന നടത്തിയിരുന്നു.
ഈ സംഭവം ചില വോട്ടര്‍മാരെ ഭയപ്പെടുത്തിയെന്നും പലരും വോട്ട് ചെയ്യാനെത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘സമാജ് വാദി പാര്‍ട്ടി അനുഭാവികളായ പലരും, പ്രത്യേകിച്ച് മുസ്ലിം വനിതകള്‍ അന്ന് വോട്ട് ചെയ്യാതെ പോളിംഗ് ബൂത്തില്‍ നിന്ന് തിരിച്ചുപോയി,’ ശ്യാംലാല്‍ പാല് പറഞ്ഞു. നവംബര്‍ 20ന് യുപിയില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ശ്യാം ലാല്‍ പാലിന്റെ കത്ത് വിവാദമാകുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.