കൽപറ്റ: ചേലക്കര, വയനാട് ലോക്‌സഭ, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽആവേശം വാനോളമുയർത്തി കൊട്ടിക്കലാശം.
വയനാട്ടിൽ യു ഡി എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധിയും കൊട്ടിക്കലാശത്തിനെത്തി. എൽ ഡി എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ കൊട്ടിക്കലാശത്തിൽ വിദേശികൾ അണിനിരന്നത് ശ്രദ്ധേയമായി. എൻ ഡി എ സ്ഥാനാർത്ഥി നവ്യാ ഹരിദാസ് ക്രെയിനിൽ കയറിയായിരുന്നു അവസാനഘട്ട പ്രചാരണത്തിന് ഇറങ്ങിയത്.
വയനാട്ടിൽ ശ്രദ്ധാകേന്ദ്രമായത് കോൺഗ്രസ് നേതാക്കളായ പ്രിയങ്കയും രാഹുലുമാണ്. ജനസാഗരത്തിന് മുന്നിൽ വയനാട് പ്രിയപ്പെട്ടതെന്ന് പ്രിയങ്ക പറഞ്ഞപ്പോൾ കൈയടികൾ ഉയർന്നു. ഒരു തരത്തിൽ 35 ഒരു തരത്തിൽ ഒരു തരത്തിലുളക ഒരു തരത്തിൽ.
വയനാട്ടിൽ പ്രിയങ്ക ജയിച്ചാൽ വയനാട്ടിൽ രണ്ട് പാർലമെൻ്റ് അംഗങ്ങളുണ്ടാകും എന്നായിരുന്നു രാഹുൽ പറഞ്ഞത്. തങ്ങളുടെ രണ്ടു പേരും വയനാടിൻ്റെ പ്രശ്‌നങ്ങൾ പാർലമൻ്റിലുയർത്തുമെന്നും രാഹുൽ പറഞ്ഞു. കൽപറ്റയിലായിരുന്നു എൽഡി എഫിൻ്റെ കൊട്ടിക്കലാശം അരങ്ങേറിയത്. സത്യൻ മൊകേരിക്കൊപ്പം മന്ത്രി പി പ്രസാദും മറ്റ് നേതാക്കളും കൊട്ടിക്കലാശത്തിന് ആവേശം പകരുന്നു.
ബത്തേരി നഗരം കേന്ദ്രീകരിച്ചായിരുന്നു എൻ ഡി എയുടെ കൊട്ടിക്കലാശം. നവ്യാ ഹരിദാസിനൊപ്പം പി കെ കൃഷ്ണദാസ് ഉൾപ്പെട്ട നേതാക്കളും അണിനിരന്നു.ചേലക്കരയിൽ ഉത്സവാന്തരീക്ഷം തീർത്ത് കൊട്ടിക്കലാശം കൊട്ടിക്കയറിയത്. എൽ ഡി എഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ് ചേലക്കരയെ ചെങ്കടലാക്കി. മന്ത്രിമാരായ കെ രാജൻ, കെ രാധാകൃഷ്ണൻ, വി എസ് സുനിൽകുമാർ തുടങ്ങിയവർ യു ആർ പ്രദീപിനായി അണിനിരന്നു.
യു ഡി എഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനായി പാലക്കാട്ടെ യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ എത്തിയത് അണികൾക്കിടയിലെ ആവേശം ഇരട്ടിയാക്കി. എൻ ഡി എ സ്ഥാനാർത്ഥി കെ ബാലകൃഷ്ണനായി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇറങ്ങി. മണിക്കൂറുകൾ നീണ്ട കൊട്ടിക്കലാശം ആറരയോടെ അവസാനിച്ചു. വയനാട്ടിലും ചേലക്കരയിലും നവംബർപതിമൂന്നിനാണ് വോട്ടെടുപ്പ് നടക്കുന്നത്. നാളെ നിശബ്ദപ്രചാരണമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.