യുകെയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ-ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം

യുകെ;പക്ഷികൾക്കിടയിൽ പടർന്ന ഏവിയൻ ഇൻഫ്ലുവൻസ (HPAI) H5N5 പൊട്ടിപ്പുറപ്പെട്ടത് ഈസ്റ്റ് യോർക്ക്ഷെയറിലെ ഹോൺസിയിലെ ഒരു കോഴി ഫാമിൽ നിന്നെന്ന് കണ്ടെത്തി. കർശന നിയന്ത്രണ നടപടികൾ നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗസ്ഥരിപ്പോൾ.

ഇതിൻെറ ഭാഗമായി, രോഗം ബാധിച്ച ഫാമിലെ എല്ലാ പക്ഷികളെയും കൊല്ലും. കൂടാതെ യഥാക്രമം 3 കിലോമീറ്ററും 10 കിലോമീറ്ററും വ്യാപിച്ചുകിടക്കുന്ന സംരക്ഷണ, നിരീക്ഷണ മേഖലകൾ പ്രദേശത്തിന് ചുറ്റും സ്ഥാപിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ ഈസ്റ്റ് യോർക്ക്ഷെയറിലെ മറ്റൊരു ഫാമിൽ മുമ്പ് H5N1 സ്ഥിരീകരിച്ചിരുന്നു. ഇത് ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന പൊട്ടിത്തെറിയാണ്.

രാജ്യത്തുടനീളമുള്ള ഫാം ഉടമസ്ഥരോട് കൂടുതൽ ജാഗ്രത പുലർത്താനും കൂടുതൽ വ്യാപനം തടയുന്നതിന് കർശനമായ ജൈവ സുരക്ഷാ നടപടികൾ പാലിക്കാനും ഡെഫ്ര ആവശ്യപ്പെട്ടു. ഈ ശരത്കാലത്ത് കാട്ടുപക്ഷികളിലും പക്ഷിപ്പനി കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. പക്ഷികളുടെ ശരീരം കാണുകയാണെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

പക്ഷികളുടെ ശരീരസ്രവങ്ങൾ, മലിനമായ ഭക്ഷണം അല്ലെങ്കിൽ വെള്ളം എന്നിവയിലൂടെയാണ് പക്ഷിപ്പനി പകരുന്നത്. സമീപ വർഷങ്ങളിലായി പക്ഷിപ്പനി കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2021-ൽ യുകെയിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ പൊട്ടിത്തെറിയാണ് ഇത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !