അയ്യപ്പ ഭക്തരെ ആക്രമിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ

തിരുവനന്തപുരം;കള്ളിക്കാട്ടിൽ അയ്യപ്പ ഭക്തരെ ആക്രമിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ അഞ്ചുപേർ നെയ്യാർ ഡാം പോലീസിൻ്റ പിടിയിൽ.

കള്ളിക്കാട് അരുൺ നിവാസിൽ ചിന്നാൻ എന്ന് വിളിക്കുന്ന അഖിൽ രാജ്,കള്ളിക്കാട് കുഴിവിള വീട്ടിൽ ശിവലാൽ,നെയ്യാർ ഡാം കോലിയക്കോട് വീട്ടിൽ ഷാരോൺ ബാബു, കള്ളിക്കാട് അനന്തു ഭവനിൽ അനന്തു, വാഴ്ചയിൽ രമണി കോട്ടേജിൽ അഖിൽ ആർ കൃഷ്ണൻ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞദിവസം തമിഴ്നാട്ടിൽ നിന്ന്  ശബരിമലയിലേക്ക് പോകാൻ എത്തിയ സംഘത്തെയാണ് തടഞ്ഞുനിർത്തി മർദ്ദിച്ച് ,പണം കവരാൻ ശ്രമിച്ചത്. ഇവർ സഞ്ചരിച്ച ഇന്നോവ കാർണിയും സംഘം അടിച്ചു തകർത്തു.

നാട്ടുകാർ എത്തുമ്പോഴേക്കും ഓടി രക്ഷപ്പെട്ട സംഘത്തെ നെയ്യാർ ഡാം സി ഐ ശ്രീകുമാറും, എസ് ഐ സജിയും സംഘവും പിന്തുടർന്നായിരുന്നു പിടികൂടിയത്.പിടിയിലായ പലരും നിരവധി കേസിലെ പ്രതികളാണ്. ഇവരെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !