അയർലൻണ്ട്;ഡബ്ലിന് തെരുവുകളിൽ രാപകൽ ഇല്ല,കാരണം മയക്കുമരുന്നിന്റെ ലഹരിയിൽ മറ്റൊന്നും തിരിച്ചറിയാതെ ഏതു നിമിഷവും പൊട്ടിത്തെറിയുടെ വക്കിൽ എത്തിനിൽക്കുന്ന നിരവധി യുവതി യുവാക്കൾ നഗരത്തിന്റെ ശോഭകെടുത്തുന്നത് സ്ഥിരം കാഴ്ചയാണ്.
ഡബ്ലിൻ നഗരം ഇപ്പോൾ കടന്നു പോകുന്നത് വളരെയധികം പ്രതിസന്ധിയിലൂടെയാണെന്നു കൗൺസിലർമാർ തന്നെ പറയുന്നു.റിപ്പബ്ലിക് ഓഫ് അയർലണ്ടിൽ മരുന്നിൻ്റെ ഉപയോഗത്തിന് ചികിത്സ തേടുന്നവരുടെ എണ്ണം 2017-ൽ 173 കേസുകളിൽ നിന്ന് 594% വർദ്ധിച്ച് 2023-ൽ 1,201 ആയി, ഹെൽത്ത് റിസർച്ച് ബോർഡിൻ്റെ (HRB) സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.'' മയക്കുമരുന്നിന് അടിമയായ ഒരു വെക്തി പറയുന്നു ,, തന്റെ ഇരുപതാം വയസിലാണ് ഡബ്ലിനിൽ ആദ്യമായി എത്തുന്നത് പിന്നീട് കുറച്ചു ബിയറുകൾ കഴിച്ചു തുടങ്ങിയ താൻ കൂടുതൽ ലഹഹരിക്കായി കൊക്കെയ്‌നിൻ്റെ ഖരരൂപത്തിലുള്ള മാരക ലഹരി ക്രാക്ക് വരെ ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു..ഇതിൽ നിന്ന് മോചനം ലഭിക്കുമോ എന്ന് എനിക്കറിയില്ല ''പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുവാവ് പറയുന്നു''
ഡബ്ലിനിലെ വിദേശീയർ ഉൾപ്പെടെയുള്ള പല വീടുകളിലും ഏതെങ്കിലും തരത്തിലുള്ള ലഹരി ഉപയോക്താക്കൾ ഉള്ളതായി സൗത്ത് ഇന്നർ സിറ്റി ഡ്രഗ് ആൻഡ് ആൽക്കഹോൾ സ്ഥാപനത്തിലെ അംഗമായ ദൈതി ദൂലൻ മാധ്യമങ്ങളോട് പറയുന്നു..
അത് മദ്യമോ സിഗരറ്റോ മയക്കുമരുന്നോ ഉപയോഗിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു വെക്കുന്നു..മറ്റു കാലങ്ങളെ അപേക്ഷിച്ച് അയർലണ്ടിൽ മയക്കുമരുന്ന് ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും ഞെട്ടിക്കുന്ന വർദ്ധനവ് ഉണ്ടായതായി സിൻ ഫെയിൻ കൗൺസിലർ കൂടിയായ ഡൂലൻ ആശങ്ക പങ്കുവെക്കുന്നു.
HRB സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കൊക്കെയ്ൻ ഉപയോഗത്തിന് ചികിത്സ തേടുന്ന സ്ത്രീകളുടെ എണ്ണം 2017-ൽ 284 കേസുകളിൽ നിന്ന് 2023-ൽ 1,387 ആയി ഉയർന്നതായും അദ്ദേഹം പറയുന്നു.നേരത്തെ ഡബ്ലിന് നഗരത്തിന്റെ ഉൾപ്രദേശങ്ങളിലായിരുന്നു മയക്കു മരുന്ന് കേന്ദ്രങ്ങൾ എങ്കിൽ അതിന്ന് എല്ലാ രൂപത്തിലും നിരത്തുകൾ കീഴടക്കിയിരിക്കുന്നു.
മയക്കുമരുന്നിന്റെ ഉപഭോഗം മുന്കാലങ്ങളിലേക്കാൾ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിനും സ്ത്രീകൾ ലൈംഗിക തൊഴിലിലേക്കും തിരിയുന്നതിനു കാരണമായെന്നും കുട്ടികളെയും കൗമാരക്കാരെയും അതീവ ശ്രദ്ധയോടെ സംരക്ഷിക്കേണ്ട സാഹചര്യമാണെന്നും കൗൺസിലർ വ്യക്തമാക്കുന്നു..
ആശങ്കപ്പെടുത്തുന്ന സാഹചര്യം ദേശീയ തലത്തിൽ ചർച്ചയാക്കി ആവശ്യമായ നിയമ നിർമ്മാണങ്ങൾ നടത്തണമെന്ന് ഗവൺമെന്റിനോട് ആവശ്യപ്പെടുമെന്നും ജനപ്രതിനിധികൾ പറയുന്നു..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.