കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച ഹർത്താൽ പ്രഖ്യാപിച്ചു.
ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.രാവിലെ ആറ് മുതൽ വൈകുന്നേരം ആറുമണിവരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. അവശ്യസർവീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയതായി ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാർ, എംകെ ഘവൻ എംപി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
‘കേട്ടുകേൾവി ഇല്ലാത്ത ആക്രമണമാണ് ഉണ്ടായതെന്നും എല്ലാത്തിനും നേതൃത്വം നൽകിയത് സിപിഎം ആണെന്നും എംകെ രാഘവൻ എംപി ആരോപിച്ചു. കോഴിക്കോടിന് പുറത്തുള്ള 1000ത്തോളം പേര് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. അയ്യായിരത്തോളം പേർ കള്ളവോട്ട് ചെയ്തു. അതുകൂടാതെ കോൺഗ്രസിൻ്റെ പതിനായിരത്തോളം വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിച്ചില്ല. പോലീസ് ഏകപക്ഷീയമായാണ് പെരുമാറിയത്. വോട്ട് ചെയ്യാനെത്തിയവരെ അടിച്ചോടിച്ചു. ഞങ്ങളുടെ വോട്ടർമാരുമായെത്തിയ 10 ജീപ്പുകൾ സിപിഎം പ്രവർത്തകർ അടിച്ചുതകർത്തു.
ആക്രമണം നടന്നപ്പോൾ ഡിജിപിയേയും കമ്മീഷ്ണറേയുമെല്ലാം പല തവണ വിളിച്ചു. അവർ സമ്പൂർണമായും നിഷ്ക്രിയയായിരുന്നു. സിപിഎം പ്രവർത്തകർ അഴിഞ്ഞാട്ടത്തിന് കൂട്ടുനിൽക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് തീരുമാനം', അദ്ദേഹം പറഞ്ഞു.
അതേസമയം ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ഹർത്താലിൽ നിന്നും പിൻമാറണമെന്നും കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.