വഴിപാടുകള്‍ക്കു ഫലമില്ലാത്തതു പിതൃദോഷ സൂചനയെന്നൊരു വിശ്വാസമുണ്ട്. പിതൃദോഷമുള്ളവര്‍ എന്തു വഴിപാടും നേര്‍ച്ചയും പൂജയും ചെയ്താലും ഫലം ലഭിക്കില്ല. ദു:ഖങ്ങളും ദുരിതങ്ങളും ജീവിതത്തിലുടനിളം തുടരുകയും ചെയ്യും. പിതൃദോഷത്തിന്റെ ചില സൂചനകള്‍ വായിക്കാം.
1. സന്താനസൗഭാഗ്യത്തിനു താമസം വരുക. സന്താനങ്ങളുടെ ആധിവ്യാധി മൂലം ക്ലേശം
2. കുടുംബാംഗങ്ങള്‍ക്ക് അടിക്കടി അസുഖം ബാധിച്ച് സാമ്പത്തികനില തകരാറാവുക.
3. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ വീട്ടില്‍ എപ്പോഴും കലഹാന്തരീക്ഷം നിലനില്ക്കുകയും അതിലൂടെ മനഃസമാധാനം നഷ്ടമാകലും.
4. വിവാഹം, ഗൃഹനിര്‍മാണം എന്നിവ എത്ര ശ്രമിച്ചാലും നീണ്ടുപോകുക.
5. വരവില്‍ കവിഞ്ഞ അധികച്ചെലവ്.
6. കുടുംബാംഗങ്ങള്‍ക്ക് ഒറ്റയ്ക്ക് വീട്ടില്‍ ചിലവഴിക്കാന്‍ ബുദ്ധിമുട്ട്. അകാരണമായ ഭയം, മരിച്ചവരെ സ്വപ്നത്തില്‍ കണ്ട് ഉറക്കം നഷ്ടപ്പെടല്‍ എന്നിവ പതിവായി ഉണ്ടാകുക.
7. വഴിപാടുകള്‍ക്കും പ്രാര്‍ഥനകള്‍ക്കും വേണ്ടത്ര ഫലസിദ്ധിയില്ലാതിരിക്കുക.
8.അസ്വാഭാവിക സംഭവങ്ങള്‍, അകാല മരണങ്ങള് എന്നിവ ഉണ്ടാവുക
9. സന്തതി പരമ്പരകള്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും ഒരു പുരോഗതിയും ഉണ്ടാവാതിരിക്കുക.
10. സന്താനങ്ങളില്‍ നിന്ന് വേണ്ടരീതിയിലുള്ള പരിഗണന ലഭിക്കാതെ ഒറ്റയ്ക്ക് ജീവിതം നയിക്കേണ്ടി വരിക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.