പാലോട് കബനി ലോഡ്ജിലെ താമസക്കാരന് നാലംഗ സംഘത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്ക്

പാലോട്:  പാലോട് കബനി ലോഡ്ജിലെ താമസക്കാരന് നേരെ നാലംഗ സംഘത്തിന്റെ ആക്രമണം.

പാലോട് കബനി ലോഡ്ജിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി പളനി(55)യെ ആക്രമിച്ചത്. നാലംഗ സംഘം ഇരുമ്പ് കമ്പിയിൽ ക്രൂരമായി അക്രമിച്ച് പേഴ്സിൽ സൂക്ഷിച്ചിരുന്ന ആറായിരത്തോളം രൂപയും ഫോണും കവർന്നു.തലക്ക് അടിയേറ്റ പളനിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പളനി കഴിഞ്ഞ പതിനേഴ് വർഷത്തോളമായി പാലോട് താമസിച്ച് തൊഴിൽ ചെയ്ത് ജീവിക്കുന്ന ആളാണ്. അക്രമിസംഘം മാസ്കിരുന്നതിനാൽ പളനിക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

രാവിലെ പളനി താമസിക്കുന്ന ലോഡ്ജിലെ വാതിലിൽ തട്ടി വിളിക്കുകയും വാതിൽ തുറന്ന ഉടനെ തന്നെ മർദ്ദിക്കുകയും ചെയ്തു. അക്രമിച്ചതിനു ശേഷം വാതിൽ പുറത്തുനിന്നും പൂട്ടിയതിന് ശേഷമാണ് അക്രമിസംഘം കടന്നുകളഞ്ഞത്. പ്രദേശവാസികളാണ് രക്തത്തിൽ കുളിച്ചു കിടന്ന പളനിയെ ആശുപത്രിയിൽ എത്തിച്ചത്. പാലോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !