ഹാലിഫാക്‌സ്; കാനഡയിലെ ഹാലിഫാക്‌സ് നഗറിലെ വാൾമാർട്ടിലെ വാക്ക്-ഇൻ ഓവനിൽ നിന്ന് ഇന്ത്യൻ വംശജയായ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഗുർസിംറാൻ കൗറിനെ (19) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവം കൊലപാതകമായിരിക്കുമെന്ന അഭിപ്രായവുമായി വാള്‍മാര്‍ട്ടിലെ മുൻ ജീവനക്കാരി ക്രിസ് ബ്രീസി രംഗത്ത് വന്നു. ഓവൻ മറ്റൊരാളുടെ സഹായമില്ലാതെ അടയ്ക്കാനാകില്ലെന്നും, ഗുർസിമ്രാന് സ്വയം അങ്ങനെ ചെയ്യാൻ കഴിയുമായിരുന്നില്ലെന്നും മുൻ ജീവനക്കാരി സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെ ആരോപിക്കുന്നു.വാക്ക്-ഇൻ ഓവൻ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് വിശദീകരിച്ച് കൊണ്ടാണ് ക്രിസ് ബ്രീസി ആരോപണം ഉന്നയിക്കുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാണ്.നിലവിൽ വാള്‍മാര്‍ട്ട് സ്റ്റോര്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.19 കാരിയായ ഇന്ത്യൻ വംശജയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ,കൊലപാതകമാണോ എന്ന സംശയം
0
ഞായറാഴ്ച, നവംബർ 03, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.