ന്യൂഡൽഹി; അധികാരത്തിലേക്ക് ഡോണൾഡ് ട്രംപാണെന്ന ഉറപ്പിച്ചതിനുപിന്നാലെ ആശംസകളുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപിനെ സുഹൃത്തെന്ന് അഭിസംബോധന ചെയ്താണ് മോദി എക്സിലെ കുറിപ്പിലൂടെ ആശംസ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ പ്രസിഡന്റ് കാലത്തെ വിജയങ്ങളിന്മേൽ പുതിയത് കെട്ടിപ്പടുക്കാൻ ശ്രമിക്കുമ്പോൾ ഇന്ത്യ – യുഎസ് എന്ന സമഗ്ര, തന്ത്രപ്രധാന സഖ്യം കുറച്ചുകൂടി ശക്തിപ്പെടുത്താനാകുമെന്നു പ്രതീക്ഷിക്കുന്നു. നമ്മുടെ ജനങ്ങൾക്കും ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കുമായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം’’ – മോദി കുറിച്ചു.
അതേസമയം, ട്രംപിന്റെ വിജയം ഇന്ത്യയിലും ആഘോഷിക്കുകയാണ്. യുപി വാരാണസിയിൽ പടക്കം പൊട്ടിച്ചും ബാൻഡ് കൊട്ടിയും ട്രംപിന്റെ ജയം ആഘോഷിച്ചു. സമൂഹമാധ്യമങ്ങളിലും ട്രംപിന്റെ വിജയം ഇന്ത്യക്കാർ ആഘോഷിക്കുന്നുണ്ട്.
അതിനിടെ, എതിർസ്ഥാനാർഥിയും യുഎസ് വൈസ് പ്രസിഡന്റുമായ കമല ഹാരിസിന്റെ അമ്മയുടെ നാടായ തമിഴ്നാട്ടിലെ തുളസേന്ദ്രപുരത്ത് ആഘോഷങ്ങൾ നിർത്തിവച്ചു. കമല ജയിക്കുകയാണെങ്കിൽ പടക്കങ്ങൾ പൊട്ടിക്കാനും ക്ഷേത്രത്തിൽ പ്രാർഥനകൾ നടത്താനും തയാറായിരിക്കുകയായിരുന്നു നാട്ടുകാർ. നിരാശയുണ്ടെന്ന് നാട്ടുകാർ പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.