ബി ജെ പി നേതാവുള്ള ഹോട്ടലിൽ നിന്നും പിടികൂടിയത് 9.93 ലക്ഷം രൂപ; എന്നാൽ 5 കോടി ഉണ്ടായിരുന്നെന്ന് പരക്കെ ആക്ഷേപം

മുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയെ പണവുമായി പിടികൂടിയ സംഭവത്തിലെ വിവാദങ്ങൾ തുടരുന്നു.

താവ്‌ഡെയെ തടഞ്ഞുവെച്ച ഹോട്ടലിൽ നിന്ന് പത്ത് ലക്ഷം രൂപയും ചില രേഖകളും കണ്ടെത്തിയതായി പലഖാർ ജില്ല ഭരണകൂടം വ്യക്തമാക്കി. എന്നാൽ, പിടികൂടുമ്പോൾ താവ്‌ഡെയുടെ പക്കൽ അഞ്ച് കോടി രൂപയുണ്ടായിരുന്നുവെന്നാണ് ബഹുജൻ വികാസ് അഘാഡി പ്രവർത്തകർ ആരോപിക്കുന്നത്. വിരാറിലെ ഹോട്ടലിൽ ബി.ജെ.പി പ്രവർത്തകർ വോട്ടർമാർക്ക് പണം വിതരണം ചെയ്തതായി പരാതി ലഭിച്ചതായി പൽഖാർ ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ ഗോവിന്ദ് ബോഡ്‌കെ വ്യക്തമാക്കി.

ഇതിൻ്റെ തുടർച്ചയായി ഉദ്യോഗസ്ഥരും പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഹോട്ടലിൽ നിന്ന് 9.93 ലക്ഷം രൂപയും ചില രേഖകളും കണ്ടെടുത്തു. വിഷയത്തിൽ അന്വേഷണം നടത്തി വരികയാണെന്നും കളക്ടർ വ്യക്തമാക്കി. ബഹുജൻ വികാസ് അഘാഡി പ്രവർത്തകരാണ് ബി.ജെ.പി.യുടെ ഉന്നത നേതാവായ താവ്‌ഡെയെ പൽഖാർ ജില്ലയിലെ ഹോട്ടലിൽ പണവുമായി പിടികൂടിയത്. 

പണം നൽകാനുള്ളവരുടെ പേര് അടങ്ങുന്ന ഡയറിയും താവ്‌ഡെയിൽ നിന്ന് കണ്ടെത്തിയെന്ന് ബി.വി.എ നേതാവ് ഹിതേന്ദ്ര താക്കൂർ പറഞ്ഞു. ബി.ജെ.പി നേതാവ് വിവരം തന്നിട്ടാണ് തങ്ങൾ ഹോട്ടലിലെത്തിയതെന്നും ഹിതേന്ദ്ര താക്കൂർ വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് എൻ.സി.പിയും ശിവസേനയും രംഗത്തെത്തിയിരുന്നു. എന്നാൽ ബി.ജെ.പിയും വിനോദ് താവ്‌ഡെ സംഭവം നിഷേധിച്ച് രംഗത്തെത്തി. 

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല യോഗങ്ങളിൽ പങ്കെടുക്കാനാണ് തങ്ങളുടെ ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെഡിലെത്തിയ ബി.ജെ.പി നിലപാട്. വിഷയത്തിൽ അന്വേഷണം വേണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ ബി.ജെ.പി.യുടെ പ്രധാന നേതാവായ വിനോദ് താവ്‌ഡെ ബി.ജെ.പി.യുടെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ പ്രധാനിയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !