നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച പുതിയ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും

തിരുവനന്തപുരം: നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ച് നിയമസഭയിലേക്കെത്തുന്ന പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും.

ചേലക്കരയിൽ നിന്ന് വിജയിച്ച സി.പി.എം നേതാവ് യു.ആർ. പ്രദീപ്, പാലക്കാട്  വിജയിച്ച നേതാവ് രാഹുൽ മാങ്കൂത്തത്തിൽ എന്നിവരുടെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 12ന് നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലാണ് നടക്കുക.

2016–21 നിലവിൽ എംഎൽഎ ആയിരുന്ന യു.ആർ. പ്രദീപ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ. രാധാകൃഷ്ണനു ചേലക്കരയിൽ നിന്നും മത്സരിക്കാനായി  സ്ഥാനം മാറി നല്കുകയും, രാധാകൃഷ്ണൻ ആലത്തൂരിൽ നിന്നും പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പ്രദീപ് വീണ്ടും  ചേലക്കരയിൽ  നിന്നും മത്സരിച്ചാണ് നിയമസഭയിൽ എത്തുന്നത്.

യൂത്ത് സംസ്ഥാന അധ്യക്ഷനായ രാഹുൽ നിയമസഭയിലേക്ക് ആദ്യമായാണ് തെരഞ്ഞെടുക്കപ്പെട്ടത്. പാലക്കാട്ട് എം.എൽ.എയായ ഷാഫി പറമ്പിൽ വടകരയിൽ നിന്നും പാർലമെൻ്റിലേക്ക് പോയ ഒഴിവിലേക്കാണ് രാഹുലിൻ്റെ വരവ്. ഇരുവരുടെയും ഇരിപ്പിടങ്ങൾ അടുത്ത നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി നിശ്ചയിക്കും.

നേരത്തെ നിയമസഭാംഗമായിരുന്നതിനാൽ പ്രദീപിന് രണ്ടോ മൂന്നോ നിരയിൽ സീറ്റ് ലഭിക്കും. എന്നാൽ, ആദ്യമായി നിയമസഭാംഗമായെത്തുന്ന രാഹുലിന് പ്രതിപക്ഷത്ത് പിൻനിരയിലായിരിക്കും ഇരിപ്പിടം ലഭിക്കാനുള്ള സാധ്യത.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !