ഡബ്ലിന്‍ : ജീവിതച്ചെലവുകള്‍ കുറയ്ക്കുന്നതിന് ജനങ്ങളെ സഹായിക്കുന്നതിനായി ബജറ്റില്‍ പ്രഖ്യാപിച്ച വിവിധ ആനുകൂല്യങ്ങള്‍ ഇന്നു മുതല്‍ ലഭിച്ചു തുടങ്ങും.വണ്‍സ് ഓഫ് പേമെന്റ് രൂപത്തില്‍ ലഭിക്കുന്ന ഈ സഹായം ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമാകും.അപേക്ഷ നല്‍കാതെ തന്നെ ഈ ആനുകൂല്യങ്ങള്‍ കിട്ടുമെന്നതാണ് ഏറ്റവും വലിയ കാര്യം.
ഈയാഴ്ചയും വരും ആഴ്ചകളും ഒന്നിന് പുറകേ മറ്റൊന്ന് എന്ന നിലയില്‍ പേമെന്റുകളുടെ വരവു കാലമാണ്.പ്രൈമറി പേമെന്റ് ലഭിക്കുന്ന ദിവസം തന്നെ എല്ലാ ലംപ്സം പേയ്മെന്റുകളും അക്കൗണ്ടിലെത്തും.പല കുടുംബങ്ങളും നേരിടുന്ന പ്രശ്നങ്ങളും സമ്മര്‍ദ്ദവും ലഘൂകരിക്കാന്‍ ഈ ആനുകൂല്യങ്ങള്‍ സഹായിക്കുമെന്ന് സോഷ്യല്‍ പ്രൊട്ടക്ഷന്‍ മന്ത്രി ഹീതര്‍ ഹംഫ്രീസ് പറഞ്ഞു.ബജറ്റില്‍ പ്രഖ്യാപിച്ച മറ്റ് അഞ്ച് ലംപ് സം പേയ്മെന്റുകളും വൈകാതെ ആളുകളുടെ കൈകളിലെത്തും.കെയറേഴ്സ് സപ്പോര്‍ട്ട് പേയ്മെന്റ്, സെക്കന്റ് ഇരട്ട ചൈല്‍ഡ് ബെനിഫിറ്റ് പേയ്മെന്റ്, ക്രിസ്മസ് ബോണസ് പേയ്മെന്റുകള്‍ എന്നിവയാണ് ഇക്കൂട്ടത്തിലുള്പ്പെടുന്നത്. ഡബിള്‍ ചൈല്‍ഡ് ബെനിഫിറ്റ് പേയ്മെന്റ് ഇന്ന് ഡബിള്‍ ചൈല്‍ഡ് ബെനിഫിറ്റ് പേയ്മെന്റാണ് ഇന്ന് ലഭിക്കുന്നത്.
6,67,000 കുടുംബങ്ങള്‍ക്ക് ഈ പേമെന്റ് കിട്ടും. 1.2 മില്യണിലധികം കുട്ടികള്‍ക്ക് പ്രയോജനകരമാകും. നാളെ മുതല്‍ വെള്ളിയാഴ്ച വരെയാണ് ഡിസ്സബിലിറ്റി സപ്പോര്‍ട്ട് പേമെന്റ് നല്‍കുന്നത്.ശാരീരിക വൈകല്യമുള്ള 2,13,000 പേര്‍ക്ക് 400 യൂറോ വീതമാണ് ഇതില്‍ ലഭിക്കുന്നത്.
400,000ത്തിലേറെ കുടുംബങ്ങള്‍ക്ക്് 300 യൂറോ വീതമുള്ള ഇന്ധന അലവന്‍സ് പേയ്മെന്റ് ഈയാഴ്ച മുഴുവന്‍ ലഭിക്കും. 400 യൂറോ വര്‍ക്കിംഗ് ഫാമിലി പേയ്മെന്റ് വ്യാഴാഴ്ച നല്‍കും. 46,000 കുടുംബങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.