പാലാ കൊല്ലപ്പള്ളി,കാവുങ്കണ്ടം ഭാഗങ്ങളിൽ കണ്ടത് കുറുവ സംഘത്തെയോ..?

കോട്ടയം;പാലാ കടനാട് കാവുങ്കണ്ടം മേഖലയിൽ മോഷ്ടാക്കൾ എന്ന് സംശയിക്കുന്നവരെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മേലുകാവ് പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി,

ഫയൽ ചിത്രം 
ആലപ്പുഴ എറണാകുളം ഭാഗങ്ങളിൽ തമിഴ്‌നാട്ടിൽ നിന്നുള്ള കുറുവ സംഘം മോഷണം നടത്തിയതായും സംഘത്തിൽ പെട്ട ആളെ പിടികൂടുകയും ചെയ്ത സാഹചര്യത്തിൽ കോട്ടയം ജില്ലയിലും കർശന നിരീക്ഷണമാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്, എറണാകുളത്തു നിന്ന് പിടിയിലായ കുറുവ സംഘത്തിൽ പെട്ട മോഷ്ടാവ് പാലാ,പൊൻകുന്നം,ഭാഗങ്ങളിൽ മോഷണം നടത്തിയിട്ടുണ്ട് എന്ന് വ്യക്തമായ സാഹചര്യത്തിൽ ജനങ്ങൾ ആശങ്കയിലുമാണ്,

ഈ സാഹചര്യത്തിലാണ് പാലാ കടനാട് ഭഗത്ത് മോഷ്ടാക്കൾ എന്ന് സംശയിക്കുന്ന ആളെ കണ്ടതായും സമീപ വാസികൾ പരിശോധനയിലാണെന്നും പ്രദേശത്തെ വാട്‌സാപ്‌ ഗ്രുപ്പുകൾ വഴി സന്ദേശങ്ങൾ പ്രചരിക്കുന്നത്,തുടർന്ന് സ്ഥലത്തെത്തിയ മേലുകാവ് പോലീസ് നടത്തിയ പരിശോധനകൾക്ക് ശേഷം സമീപ പ്രദേശങ്ങളിൽ മാനസിക അസ്വാസ്ഥ്യം ഉള്ള ഒരാൾ ചുറ്റിതിരിയുന്നതായും കണ്ടെത്തി.

എന്നിരുന്നാലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ പോലീസിനെ അറിയിക്കുകയും ചെയ്യണമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു,അവസരം മുതലെടുത്ത് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണങ്ങൾ നടത്തി ജനങ്ങളെ ആശങ്കപ്പെടുത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !