പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു.
ആന്ധ്ര സ്വദേശി മുരുകാചാരി (41) ആണ് മരിച്ചത്. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് മല കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. പമ്പാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകുന്നേരം 5 മണിക്കാണ് സംഭവം ഉണ്ടായത്.
എരുമേലി അട്ടിവളവിൽ ശബരിമല തീർത്ഥാടകരുടെ മിനി ബസ് മറിഞ്ഞു അപകടം ഉണ്ടായി. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ എരുമേലി ഗവൺമെൻ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. മോട്ടർ വാഹന വകുപ്പിൻ്റെ പെട്രോളിംഗ് സംഘമാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
അതേസമയം ശബരിമല സന്നിധാനത്തേക്ക് തീർഥാടക പ്രവാഹം. നവംബർ മാസത്തെ വെർച്വൽ ബുക്കിങ് സ്ലോട്ടുകളെല്ലാം നിറഞ്ഞു കഴിഞ്ഞു. ഇതുവരെ ഒന്നേകാൽ ലക്ഷത്തിലധികം തീർഥാടകരാണ് ദർശനം നടത്തിയത്. കഴിഞ്ഞ മണ്ഡലകാലങ്ങളിൽ വൃശ്ചികം പന്ത്രണ്ടിന് ശേഷം സന്നിധാനത്ത് തിരക്കേറിയിരുന്നെങ്കിൽ ഇക്കുറി ഓൺലൈൻ ബുക്കിംഗ് കൂടുതൽ കടുപ്പിച്ചതോടെ ആദ്യ ദിവസം മുതൽ 70,000 സ്ലോട്ടുകൾ നിറഞ്ഞു.
ഇന്നലെ എഴുപതിനായിരം പേർ ബുക്ക് ചെയ്‌തതിൽ 66,795 പേർ ദർശനത്തിനെത്തി. പതിനായിരം സ്പോട്ട് ബുക്കിങ് ഉണ്ടെങ്കിലും ഇന്നലെ 3,117 പേർ എത്തിയിട്ടുണ്ട്. പരമ്പരാഗത പാതകളായ പുല്ലുമേട്, കരിമല വഴിയും തീർഥാടകർ എത്തിത്തുടങ്ങി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.