സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ നടന്ന പത്താമത്തെ കരൾ മാറ്റിവയ്ക്കൽ ശാസ്ത്രക്രിയയും പൂർണ്ണ വിജയം

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജുകളിലെ കരൾ  മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും പൂർണമായി.

3 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും 7 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ കോട്ടയം മെഡിക്കൽ കോളേജിലും നടന്നത്. ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന അവയവം മാറ്റിവയ്ക്കൽ ശാസ്ത്രക്രിയകളാൽ ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണം എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ആശുപത്രികളിലെ അവയവമാറ്റം ശാസ്ത്രക്രിയ യാഥാർത്ഥ്യമാകുന്നത്.


കോട്ടയത്ത് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം മേധാവി ഡോ. സിന്ധുവും തിരുവനന്തപുരത്ത് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം മേധാവി ഡോ. രമേശ് രാജനുമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകുന്നത്. രണ്ട് മെഡിക്കൽ കോളേജുകളിലെയും ആരോഗ്യ പ്രവർത്തകരുടെയും ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് അഭിനന്ദിച്ചു.

കോട്ടയം മെഡിക്കൽ കോളേജിലെ ഏഴാമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ഇന്നലെ പൂർണ്ണമായത്. കരൾ രോഗം ബാധിച്ച് മാവേലിക്കര സ്വദേശിയായ 57 വയസുകാരനാണ് കരൾ മാറ്റിവച്ചത്. അവൻ്റെ മകൻ മൂന്നാം വർഷ ബി കോം വിദ്യാർത്ഥിയായ 20 വയസുകാരനാണ് കരൾ പകുത്ത് നൽകിയത്. മെഡിക്കൽ കോളേജുകളിൽ കരൾ മാറ്റിവയ്ക്കൽ നടത്തിയ ശസ്ത്രക്രിയകളിൽ കരൾ പകുത്ത് നൽകിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം ഇരുവരും തീവ്രപരിചരണത്തിൽ നിരീക്ഷണത്തിലാണ്.

2022 ഫെബ്രുവരി 14ന് കോട്ടയം മെഡിക്കൽ കോളേജിലാണ് ആദ്യമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയിപ്പിച്ചത്. തുടർച്ചയായി രണ്ട് മെഡിക്കൽ കോളേജുകളിലായി ഇത്രയും കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. കഴിഞ്ഞ മാസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നു. ദാതാവും സ്വീകർത്താവും സുഖം പ്രാപിച്ചതിനെ തുടർന്ന് കഴിഞ്ഞദിവസം ഇവർ ആശുപത്രി വിട്ടിരുന്നു.

സർക്കാർ മേഖലയിൽ ശസ്ത്രക്രിയ വിജയിച്ചിരിക്കുന്നത് ആരോഗ്യ മേഖലയുടെ വലിയൊരു നേട്ടമാണ്. സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കാനായി കാത്തിരിക്കുന്നവർ ധാരാളമുണ്ട്. സ്വകാര്യ മേഖലയിൽ 40 ലക്ഷം രൂപ ഇത്തരം ശസ്ത്രക്രിയയ്ക്ക് വേണ്ടി വരും. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന വ്യക്തിയെ സംബന്ധിച്ച് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇതുമൂലം ഉണ്ടാകുന്നത്.

ഇതിനൊരു പരിഹാരം കാണാനാണ് സർക്കാർ മേഖലയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കിയത്. ഇത് കൂടാതെ അവയവദാന മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടു വരിക എന്ന ലക്ഷ്യവുമായി കോഴിക്കോട് ട്രാൻസ്പ്ലാൻറ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നു. അവയവങ്ങൾക്ക് കേടുപാട് വന്നവരുടെ ചികിത്സ മുതൽ അവയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും പുനരധിവാസവും വരെയുള്ള സമഗ്ര പരിചരണം സാധ്യമാകുന്ന തരത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ട് രൂപകല്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !