കോട്ടയം: നഗര മധ്യത്തില്‍ വന്‍ തീ പിടുത്തം. ലോഗോസ് ജംഗ്ഷനു സമീപം നല്ലിടയന് പള്ളിക്കു സമീപത്തെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന തടികൾക്കാണ് തീപിടിച്ചത്.
നിർമ്മാണ പ്രവർത്തനങ്ങൾക്കായി സൂക്ഷിച്ചിരുന്ന തടിയാണ് കത്തിനശിച്ചത്. ഇന്നലെ രാത്രി ഒന്പതോടെയായിരുന്നു സംഭവം.തീപിടുത്തത്തെ തുടർന്നു വലിയ പുകയും തീയും അന്തരീക്ഷത്തിൽ വ്യാപിച്ചിരുന്നു. പ്രദേശമാകെ പുക പടർന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്നു ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. എന്നാൽ കെട്ടിടത്തിന്റെ സമീപത്തേക്കു വാഹനം എത്തിക്കാന്‍ കഴിയാതെ വന്നത് തീ അണയ്ക്കുന്നത് ദുഷ്കരമാക്കി.കെട്ടിടത്തിനു സമീപത്തു ജലസ്രോതസുകള്‍ ഇല്ലാതിരുന്നതും പ്രതിസസന്ധിയായി. കെട്ടിടത്തിൻറെ ഒരു ഭാഗത്തെ തീ അണയ്ക്കാന്‍ മാത്രമാണ് ഫയര്ഫോഴസിനായത്. സാമഗ്രികള്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.