കണ്ണൂർ : വിറകുപുരയിൽനിന്ന് വിറക് എടുക്കുന്നതിനിടെ മുകളിൽ തൂക്കിയിട്ട മീൻ ചൂണ്ട അബദ്ധത്തിൽ കൺപോളയിലേക്ക് തുളച്ചു കയറിയ വീട്ടമ്മയുടെ കണ്ണുകളെ അത്ഭുതകരമായി രക്ഷിച്ച് കണ്ണൂർ ജില്ലാ ആശുപത്രി അധികൃതർ. പേരാവൂർ മുണ്ടപ്പാക്കൽ സ്വദേശിനി എംജെ ജിയയ്ക്കാണ് കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും തുണയായത്.
ജില്ലാ ആശുപത്രിയിലെ നേത്ര - ദന്താരോഗ്യ വിഭാഗങ്ങളാണ് അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് വീട്ടമ്മയെ രക്ഷിച്ചത്.വേദന തിന്ന് മണിക്കൂറുകളോളം കഴിഞ്ഞാണ് ഇവർക്ക് ചികിത്സ ലഭിച്ചത്. ഇരിട്ടി, പേരാവൂർ പ്രദേശത്തെ സ്വകാര്യ ആശുപത്രികളെ സമീപിച്ചെങ്കിലും അവർ കൈയൊഴിഞ്ഞ് കണ്ണൂരിലേക്ക് പറഞ്ഞു വിടുകയായിരുന്നു.ജില്ലാ ആശുപത്രി നേത്ര വിഭാഗത്തിൽ എത്തിയ രോഗിയുടെ കൺപോളയിൽ തുളച്ചു കയറിയ ചൂണ്ടയുടെ മൂർച്ചയുള്ള അറ്റം പുറത്ത് എടുക്കുക ഡോക്ടർമാർക്ക് വെല്ലുവിളിയായി.ഉടനെ ദന്തവിഭാഗത്തിൻ്റെ സേവനം തേടി എയർ റോട്ടർ ഹാൻഡ് പീസ് എന്ന ഗ്രൈൻ ഡിങ് മെഷീൻ്റെ സഹായത്തോടെ ചൂണ്ടയുടെ അഗ്രം രോഗിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതെ മുറിച്ച് മാറ്റുകയും ചൂണ്ട പൂർണമായും പുറത്തെടുക്കുകയും ചെയ്തു.
കണ്ണൂർ ജില്ലാ ആശുപത്രി ദന്തവിഭാഗത്തിലെ ഓറൽ ആൻ്റ് മാക്സിലോ ഫേഷ്യൽ സർജൻ ഡോ ദീപക്ക് ടിഎസ്, ഡൻ്റൽ സർജൻ ഡോ. സഞ്ജിത്ത് ജോർജ്, ഓഫ്ത്താൽ മോളജിസ്റ്റ് ഡോ. ജെയ്സി തോമസ്, ഡോ. മിൽന നാരായണൻ, സീനിയർ ഡൻ്റൽ ഹൈജീനിസ്റ്റ് അജയകുമാർ കരിവെള്ളൂർ, ലക്ഷ്മി കൃഷ്ണ എന്നിവർ ചികിത്സയ്ക്ക് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.