കണ്ണൂർ: ആത്മകഥാ വിവാദത്തിൽ സിപിഎം നേതാവ് ഇ പി ജയരാജൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
കോട്ടയത്തുനിന്നെത്തിയ പൊലി സംഘമാണ് കണ്ണൂർ കീച്ചേരിയിലെ ജയരാജൻ്റെ വീട്ടിലെത്തി മൊഴിയെടുത്തത്. ഐപിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിവാദത്തിൽ ഡിസി ബുക്ക് ഉടമ രവി ഡിസിയുടെ മൊഴി രേഖപ്പെടുത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ ഐപി ജയരാജൻ്റെ ആത്മകഥ എന്ന പേരിൽ പുറത്തുവന്ന പുസ്തകവുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് പൊലീസ് നടപടി.
ജയരാജൻ്റെ ആത്മകഥ എന്ന പേരിൽ ഡിസി ബുക്ക്‌സ് പുറത്തുവിട്ട പരസ്യവും പുറത്തുവന്ന പുസ്തകത്തിലെ ഉള്ളടക്കവും സിപിഎം നേതാവ് തള്ളിയിരുന്നു. എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥ ആരെയും പ്രസിദ്ധീകരിക്കാൻ ഏൽപ്പിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ വാദം. ഡിസി കരാറുമായി ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണത്തിന് ആവശ്യപ്പെട്ട് ജയരാജൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിൻ്റെ മൊഴി രേഖപ്പെടുത്തുന്നത്. ഡിസി ബുക്‌സ് ജീവനക്കാരിൽനിന്നും പൊലീസ് വിവരങ്ങൾ തേടിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.