പാലാ: ഡിസംബര്‍ 19 ന് ആരംഭിക്കുന്ന പാലാ രൂപത 42-മത് ബൈബിള്‍ കണ്‍വെന്‍ഷന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം കണ്‍വെന്‍ഷന്‍ നടക്കുന്ന പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു.
പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍.ജോസഫ് തടത്തില്‍, വികാരി ജനറാളന്മാരായ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. ജോസഫ് കണിയോടിക്കല്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, രൂപത ജുഡീഷ്യൽ വികാർ ഫാ. ജോസഫ് മുകളെപ്പറമ്പിൽ, ഫാ. ജോസ് മുത്തനാട്ട് പ്രൊക്യൂറേറ്റർ പാലാ രൂപത, പാലാ കത്തീഡ്രല്‍ വികാരി ഫാ. ജോസ് കാക്കല്ലില്‍, ഫാ. ജോസഫ് കുറ്റിയാങ്കൽ, ഫാ. ജോസഫ് മണർക്കാട്ടു, ളാലം പഴയപള്ളി വികാരി ഫാ. ജോസഫ് തടത്തില്‍, അരുണാപുരം പള്ളി വികാരി ഫാ. മാത്യു പുല്ലുകാലായില്‍,
സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. കുര്യാക്കോസ് കാപ്പിലിപറമ്പില്‍, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, ഷാലോം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, റവ. സി.മരീനാ ഞാറക്കാട്ടിൽ എസ്. എ. ബി.എസ്. പ്രൊവിൻഷ്യൽ സുപ്പീരിയർ, അരമന, ശാലോം പാസ്റ്ററൽ സെന്ററിലെ വൈദികര്‍, ഇടവക വികാരിമാര്‍, സന്യസ്തർ, വിവിധ സംഘടനാ ഭാരവാഹികൾ, അല്‍മായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. ആല്‍ബിന്‍ പുതുപ്പറമ്പില്‍, ജോണിച്ചന്‍ കൊട്ടുകാപ്പള്ളി, ജോര്‍ജുകുട്ടി ഞാവള്ളില്‍, സണ്ണി പള്ളിവാതുക്കല്‍, പോള്‍സണ്‍ പൊരിയത്ത്, സെബാസ്റ്റിയന്‍ കുന്നത്ത്, ബൈജു ഇടമുളയില്‍, ഷിജി വെള്ളപ്ലാക്കല്‍, സോഫി വൈപ്പന തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.