ഡബ്ലിൻ ;അയർലണ്ടിൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളെ ലക്ഷ്യമിട്ട് തട്ടിപ്പുകൾ വ്യാപകമാകുന്നു, പ്രമുഖ ബിസ്സിനസ്സ് ബ്രാൻഡുകളുടെ പേരിൽ ജോലി വാഗ്‌ദാനം ചെയ്തതാണ് സോഷ്യൽ മീഡിയകളിലൂടെതട്ടിപ്പ് വായ്‍പകമാകുന്നത്, Arnotts എന്ന ഡബ്ലിനിലെ പ്രമുഖ ഫാഷൻ, ഹോം ഡെക്കർ കമ്പനിയുടെ പേരിൽ നടന്ന തട്ടിപ്പിൻ്റെ വിവരങ്ങളാണ് ഒടുവിൽ പുറത്ത് വന്നിരിക്കുന്നത്.
ആർനോട്ട്സിൻ്റെ വ്യാജ വെബ് സൈറ്റിൽ പ്രോഡക്ടുകൾ റിവ്യൂ എഴുതുന്നതിനായി ഒരു മലയാളി വിദ്യാത്ഥിക്ക് ജോലി നൽകിയിരുന്നു. ജോലി ലഭിക്കുന്നതിനായി ആദ്യം ഒരു നിശ്ചിത തുക ഡെപ്പോസിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. ഇത് പ്രകാരം വിദ്യാർത്ഥി പണം നൽകുകയും ചെയ്തു.എന്നാൽ, വിദ്യാർത്ഥിക്ക് ലഭിക്കേണ്ട ശമ്പളമുള്ള തുക ലഭിച്ചില്ല.
മാത്രമല്ല വീണ്ടും നിരവധി തവണ തടത്തിപ്പുകാർ വിദ്യാർത്ഥിയോട് പണം ആവശ്യപ്പെടുകയും ചെയ്തു.ഇത് നിരസിച്ച വിദ്യാർത്ഥിയോട് ക്രിപ്റ്റോകറൻസി കൺവെർട്ട് ചെയ്യാൻ സഹായിച്ചാൽ പണം നൽകാമെന്ന് അറിയിക്കുകയും ചെയ്തു. തട്ടിപ്പ് മനസിലാക്കിയ വിദ്യാർത്ഥി ഗാർഡയിൽ പരാതി നൽകി. എന്നാൽ ക്രിപ്‌റ്റോകറൻസിയുമായി ബന്ധപ്പെട്ട നടപടി സ്വീകരിക്കാൻ സാധിക്കില്ലെന്ന് ഗാർഡ ഉദ്യോഗസ്ഥർ അറിയിച്ചു.
പാർട്ട് ടൈം ജോലികൾ, താമസം തുടങ്ങി വിവിധ മേഖലകളിൽ നിരവധി തട്ടിപ്പ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കാൻ വിദേശ വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണെന്ന് ഗാർഡ ഉദ്യോഗസ്ഥർ പറഞ്ഞു..
സംശയം തോന്നുന്ന കോളുകൾ, മെസേജുകൾ എന്നിവ പരമാവധി ഒഴിവാക്കണമെന്നും. വെബ്സൈറ്റുകൾ, നമ്പറുകൾ എന്നിവ വഴി മാത്രം ആശയവിനിമയം നടത്താവൂ എന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു...കൂടുതൽ സഹായങ്ങൾക്ക് ഗാർഡയുമായി ബന്ധപ്പെടുക: 1800 666 111.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.