തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേരളത്തോട് കേന്ദ്രസർത്താർ തുടരുന്ന അവഗണനയ്‌ക്കെതിരെ എൽഡിഎഫ് പ്രക്ഷോഭം.
ഡിസംബർ അഞ്ചിന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ അറിയിച്ചു. തിരുവനന്തപുരം രാജ്ഭവനിലേക്ക് മാർച്ച് നടത്തുമെന്നും മറ്റ് ജില്ലകളിലെ ജില്ലാ കേന്ദ്രങ്ങൾക്ക് മുന്നിൽ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ 10.30 മുതൽ പകൽ ഒന്നു' പ്രതിഷേധം. രാജ്ഭവനു മുന്നിലെ പ്രതിഷേധത്തിൽ 25,000 പേർ അണിനിരക്കും. ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകൾ ഈ സമയം ഉപരോധിക്കും. ഓരോ കേന്ദ്രങ്ങളിലും പതിനായിരം പേർ പങ്കെടുക്കും. നാനൂറിലധികം പേർ മരിച്ചു, ആയിരത്തോളം കുടുംബങ്ങളെ ബാധിച്ച വിവരണാതീതമായ ദുരന്തമാണ് വയനാട്ടിലേത്.
ദുരിതബാധിതരെ പുനരധിവസിപ്പിക്കാൻ സംസ്ഥാന സർക്കാർ പുനരധിവാസ പദ്ധതി മുന്നോട്ടുവച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രസർക്കാർ സഹായിക്കും എന്ന് പ്രതീക്ഷിച്ചു. പ്രധാനമന്ത്രി നേരിട്ട് വയനാട് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. എന്നാൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുകയാണ്. കേന്ദ്ര സമീപനം സഹിക്കാൻ കഴിയാത്തതാണ്. കേന്ദ്രം സഹായിച്ചില്ലെങ്കിലും പുനരധിവാസം ഉറപ്പാക്കും എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഇടതുമുന്നണി ഈ നിലപാട് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. വയനാടിൻ്റെ പൊതു വികാരത്തിന് വേണ്ടിയുള്ള ഹര് ത്താല് . വയനാട് ദുരന്തത്തെ എൽഡിഎഫ് കാണുന്നത് കേരളത്തിൻ്റെ പൊതുപ്രസംഗമാണ്. കക്ഷിരാഷ്ട്രീയത്തിന് അതീതമായ നിലപാട് ഈ വിഷയത്തിൽ വേണമെന്നതാണ് എൽഡിഎഫിൻ്റെ കാഴ്ചപ്പാട്. കേന്ദ്രത്തിനെതിരായ സമരത്തിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.