നൂറിലധികം കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തന്ന റിപ്പോർട്ടിനെ തുടർന്ന് ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി രാജിവെച്ചു.

ലണ്ടൻ;ചർച്ച് ഓഫ് ഇംഗ്ലണ്ടുമായി ബന്ധപ്പെട്ട് നൂറിൽ അധികം കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത വ്യക്തിയെ സംബന്ധിച്ച വിവരങ്ങൾ മൂടിവെച്ചു എന്ന സ്വതന്ത്ര അന്വേഷണ റിപ്പോർട്ടിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി തന്റെ രാജി അറിയിച്ചിരിക്കുകയാണ്.

1970-കളുടെ അവസാനത്തിലും 80-കളുടെ തുടക്കത്തിലും ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ അവധിക്കാല ക്യാമ്പുകളിൽ പങ്കെടുത്ത നൂറ്റി മുപ്പതോളം സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥികളെ ശാരീരിക പരമായും ലൈംഗികപരമായും ദുരുപയോഗം ചെയ്ത ജോൺ സ്മിത്തിനെ സംബന്ധിച്ച കുറ്റകൃത്യങ്ങൾ 2013ൽ അറിഞ്ഞിട്ടും സഭയുടെ തലവനായ കാന്റർബറി ആർച്ച് ബിഷപ്പ് പോലീസിൽ പരാതിപ്പെട്ടില്ലെന്ന് സ്വതന്ത്ര അന്വേഷണ റിപ്പോർട്ട് കണ്ടെത്തി. ക്രൂരമായ ദുരുപയോഗ കുറ്റകൃത്യങ്ങളിൽ നടപടി എടുക്കാത്തതിൽ തനിക്ക് വ്യക്തിപരവും സ്ഥാനപരവുമായ ഉത്തരവാദിത്തമുണ്ടെന്നും അതിനാൽ രാജിവെക്കുകയാണെന്നുമാണ് വെൽബി തന്റെ രാജി കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

ചർച്ച് ഓഫ് ഇംഗ്ലണ്ട് എന്ന സഭയോടുള്ള തന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ രാജി. സ്ഥാനത്തു നിന്നും ഒഴിവാകുന്നത് ചർച്ച് ഓഫ് ഇംഗ്ലണ്ടിൻ്റെ ഏറ്റവും മികച്ച താല്പര്യങ്ങൾക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ദുരുപയോഗത്തിന് ഇര ആയവരോടും അതിനെ അതിജീവിച്ചവരോടുമുള്ള ദുഃഖത്തോടെയാണ് താൻ പടിയിറങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബിഷപ്പിന് പകരക്കാരനെ കണ്ടെത്താനുള്ള നടപടി പൂർത്തീകരിക്കുവാൻ കുറഞ്ഞത് ആറുമാസം ആവശ്യമാണ്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ജോൺ സ്മിത്ത് 2018ൽ മരണപ്പെട്ടു. 

മരണത്തിനു മുൻപ് സ്മിത്തിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള അവസരമാണ് സഭയുടെ നിഷ്ക്രിയത്വം മൂലം നഷ്ടമായതെന്ന് കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഒരു സ്വതന്ത്ര അന്വേഷണം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. തന്റെ കാലയളവിലുള്ള കഴിഞ്ഞ 12 വർഷമായി സഭയിൽ മാറ്റങ്ങൾ കൊണ്ടുവരുവാൻ താൻ പരിശ്രമിക്കുകയാണ്. എന്നാൽ തന്റെ കാലഘട്ടത്തെ വിലയിരുത്തേണ്ടത് മറ്റുള്ളവർ ആണെന്നും കാന്റർബറി ബിഷപ്പിന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ചർച്ച ഓഫ് ഇംഗ്ലണ്ടിന്റെ തലവനാണ് കാന്റ്ർബറി ആർച്ച് ബിഷപ്പ്. കൂടാതെ ലോകത്ത് 165 രാജ്യങ്ങളിലായി 85 ദശലക്ഷം ആംഗ്ലിക്കൻ സഭാ വിശ്വാസികളുടെയും തലവൻ കൂടിയാണ് അദ്ദേഹം. വെൽബിയുടെ നേതൃത്വത്തിൽ സഭ യഥാർത്ഥ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും എന്നാൽ ഇനിയും ഏറെ മുന്നോട്ടുപോകാൻ ഉണ്ടെന്നും യോർക്ക് ആർച്ച് ബിഷപ്പ് സ്റ്റീഫൻ കോട്രെൽ പറഞ്ഞു. 

റിപ്പോർട്ട് പ്രസിദ്ധീകരിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ആർച്ച് ബിഷപ്പിന് മേൽ രാജിവയ്ക്കാനുള്ള സമ്മർദ്ദം വർദ്ധിച്ചിരുന്നു. ഇത്തരം ശരിയായ നടപടികൾ എടുക്കുവാൻ ഇത്രയും താമസിച്ചത് സങ്കടകരമാണെന്ന് വെൽബിയുടെ രാജി ആവശ്യപ്പെട്ട് സഭാ സിനഡിൽ നിവേദനം ആരംഭിച്ച റവ. ഡോ. ഇയാൻ പോൾ പറഞ്ഞു. വെൽബിയുടെ തീരുമാനം സഭയുടെ മുതിർന്ന നേതൃത്വത്തിലെ സാംസ്കാരിക മാറ്റത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !