കൊല്ലം : ആയൂർ അഞ്ചൽ റോഡിൻ്റെ നവീകരണം പൂർത്തീകരണത്തിലേക്ക് എത്തിയതായി അറിയിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കിട്ട കുറിപ്പിലൂടെയാണ് മന്ത്രി റോഡിൻ്റെ നവീകരണം പൂർത്തീകരിച്ചതായി അറിയിച്ചിട്ടുള്ളത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 78 കോടി രൂപ വിനിയോഗിച്ചാണ് ആയൂർ അഞ്ചൽ സംസ്ഥാന പാത ഒരുങ്ങുന്നതെന്നും മന്ത്രി തൻറെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
മന്ത്രി പി.എ. മുഹമ്മദ് റിയാസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപത്തിൽ:
പുതുമോടിയിൽ ഒരുങ്ങുന്നു, ആയൂർ അഞ്ചൽ സംസ്ഥാന പാത
കൊല്ലം ജില്ലയിലെ പുനലൂർ നിയോജക മണ്ഡലത്തിലെ ആയൂർ-അഞ്ചൽ സംസ്ഥാന പാത (SH-48) വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്. 95 ശതമാനം പ്രവൃത്തിയും പൂർത്തിയായിട്ടുണ്ട്.
ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമായിരുന്ന അഞ്ചൽ ബൈപാസ് നേരത്തെ തന്നെ യാഥാർത്ഥ്യമായിരുന്നു. ഇപ്പോൾ അഞ്ചൽ നഗരത്തിൻ്റെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ കഴിയുന്ന ആയൂർ അഞ്ചൽ റോഡിൻ്റെ നവീകരണവും പൂർത്തീകരണഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. കിഫ്ബി പദ്ധതിയിൽ 78 കോടി രൂപ വിനിയോഗിച്ചാണ് ആയൂർ അഞ്ചൽ സംസ്ഥാന പാത ഒരുങ്ങുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.