പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂറ്റത്തിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി ശശി തരൂർ.
ഷാഫിയുടെ പ്രവർത്തനങ്ങൾ തുടരാനാണ് രാഹുൽ മാങ്കൂത്തിനെ സ്ഥാനാർത്ഥിയാക്കിയതെന്ന് ശശി തരൂർ പറഞ്ഞു. ഷാഫിയെ പോലെ യുവാവാണ് രാഹുൽ. ഷാഫിയെ പോലെ ഊർജസ്വലൻ. പാലക്കാടിൻ്റെ ശബ്ദം രാഹുലിൻ്റെ നിയമസഭയിൽ കേൾപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു. പാലക്കാട് യുഡിഎഫിൻ്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കും എന്നാണ് വിശ്വാസമെന്നും ശശി തരൂർ പറഞ്ഞു.
ജനങ്ങൾ ഒപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ശശി തരൂർ പറഞ്ഞു. പാലക്കാട്ടെ ഇടത്ത് സ്ഥാനാർത്ഥിയും മുൻ നേതാവുമായ പി സരിനെതിരെയും ശശി തരൂർ രംഗത്തെത്തി. പി സരിൻ തെറ്റ് ചെയ്തുവെന്ന് ശശി തരൂർ പറഞ്ഞു. തുടർന്ന് തുടർന്നിരുന്നെങ്കിൽ സരിന് അവസരം ലഭിക്കുമായിരുന്നു. പാർട്ടി വിട്ടത് സരിന് നഷ്ടമുണ്ടാക്കും.സരിന് എൽഡിഎഫിലെ പലർക്കും വോട്ട് ചെയ്യാനാകില്ലെന്ന് ശശി തരൂർ പറഞ്ഞു.
പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി എസ് ഐ കൃഷ്ണകുമാറിന് വേണ്ടി പലരും പ്രചാരണത്തിന് ഇറങ്ങിയിട്ടില്ലെന്ന് ശശി തരൂർ പറഞ്ഞു. ബിജെപിക്ക് കഷ്ടകാലമാണ്. ഇത്തവണ ബിജെപി കുറേ കഷ്ടപ്പെടുമെന്നും ശശി തരൂർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.