ഹസൈനാറും ഹുസൈനും ഇരട്ടകൾ എന്ന് തിരിച്ചറിയാതെ നഗ്ന ദൃശ്യങ്ങൾ കൈമാറിയ യുവതിക്ക് കിട്ടിയത് മുട്ടൻ പണി വിരുതന്മാർ ഒടുവിൽ പിടിയിൽ

വയനാട്;ഒരേ യുവതിയോട് പ്രണയം നടിച്ച്‌ നഗ്നദൃശ്യം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഇരട്ട സഹോദരങ്ങള്‍ അറസ്റ്റില്‍.മലപ്പുറം കാളികാവ് സ്വദേശികളായ ഹസൈനാര്‍ (21), ഹുസൈന്‍ (21) എന്നിവരാണ് അറസ്റ്റിലായത്.

നിലമ്ബൂര്‍ ചന്തക്കുന്നില്‍ താമസിക്കുന്നതിനിടെ പരിചയപ്പെട്ട യുവതിയോട് ഹസൈനാരാണ് ആദ്യം പ്രണയം നടിച്ചത്. ഇതിനിടെ ഹസൈനാര്‍ വഴി ഹുസൈന്‍ യുവതിയുമായി പരിചയത്തിലായി. പിന്നാലെ ഹുസൈന്‍ യുവതിയെ മൊബൈല്‍ വഴി വ്യാജ പ്രണയാഭ്യര്‍ത്ഥന നടത്തി.

ഇതിനിടെ സഹോദരങ്ങള്‍ വയനാട് ചുള്ളിയോട്ടിലേക്ക് താമസം മാറ്റി. തുടര്‍ന്ന് സഹോദരങ്ങള്‍ ചേര്‍ന്ന് യുവതിയെ പ്രലോഭിപ്പിച്ച്‌ വീഡിയോ കോള്‍ ചെയ്ത് നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. തങ്ങളെ വിവാഹം ചെയ്തില്ലെങ്കില്‍ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വൈകാതെ യുവതി ബന്ധത്തില്‍ നിന്ന് പിന്മാറി.


 ഇതിന്റെ വൈരാഗ്യത്തില്‍ ഇരട്ടകള്‍ യുവതിയുടെ നഗ്നദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇന്‍സ്‌പെടക്ടര്‍ എന്‍ ബി ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. മഞ്ചേരി കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !