ഇടുക്കി: ഇടുക്കി അടിമാലിയിൽ ഹോട്ടൽ ഭക്ഷണം കഴിച്ച വിദ്യാർത്ഥികളും അധ്യാപകരുമടക്കം 51 പേർക്ക് ഭക്ഷ്യവിഷബാധ.
അടൂരിൽ നിന്ന് മൂന്നാർ സന്ദർശിക്കാനെത്തിയ സ്വകാര്യ ട്യൂഷൻ സെൻ്ററിലെ ആളുകൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവർ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.ആരോഗ്യവകുപ്പ് പരിശോധനയെ തുടർന്ന് വിദ്യാർത്ഥികൾ ആഹാരം കഴിച്ച അടിമാലിയിലെ സഫയർ ഹോട്ടൽ താൽക്കാലികമായി അടപ്പിച്ചു.
ഞായറാഴ്ച ഉച്ചയ്ക്കും രാത്രിയും ഭക്ഷണം കഴിച്ചത് അടിമാലിയിലെ സഫയർ ഹോട്ടലിൽ നിന്നുമാണ്. ഉച്ചയ്ക്ക് ഹോട്ടൽ ജീവനക്കാർ മൂന്നാറിൽ എത്തിച്ചു വൈകിട്ട് ഇവർ നേരിട്ട് ഹോട്ടലിലെത്തിയാണ് ഭക്ഷണം കഴിച്ചത്. രാത്രി ഭക്ഷണം കഴിച്ചതിനുശേഷം കുട്ടികൾക്ക് തുടർച്ചയായ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്.
ഹോട്ടലിനെതിരെ സമാനമായ പരാതികൾ ഉയർന്നതിനെ തുടർന്ന് 14ന് ആരോഗ്യ വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ചികിത്സക്ക് ശേഷം കുട്ടികൾ സ്വദേശത്തേക്ക് മടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.